Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാഹനങ്ങളിലെ ഇ​ന്ധ​നം...

വാഹനങ്ങളിലെ ഇ​ന്ധ​നം നി​റ​ക്കൽ നി​രീ​ക്ഷി​ക്കാൻ ‘വു​ഖൂ​ദ്–​ഇ’

text_fields
bookmark_border
വാഹനങ്ങളിലെ ഇ​ന്ധ​നം നി​റ​ക്കൽ നി​രീ​ക്ഷി​ക്കാൻ ‘വു​ഖൂ​ദ്–​ഇ’
cancel

ദോ​ഹ: സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം പു​തി​യ ‘വു​ഖൂ​ദ്–​ഇ’ മൈേ​ക്രാ ചി​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്തു. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ക്യു​പ്മെ​ൻ​റ് വി​ഭാ​ഗ​മാ​ണ് വു​ഖൂ​ദു​മാ​യി സ​ഹ​ക​രി​ച്ച്  ചി​പ്പ് വി​ക​സി​പ്പി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തിെ​ൻ​റ​യും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തിെ​ൻ​റ​യും ഭാ​ഗ​മാ​യാ​ണിത്​.

ഇ​ന്ധ​ന ടാ​ങ്കി​ലേ​ക്കു​ള്ള ഓ​പ​ണിം​ഗിെ​ൻ​റ അ​ടു​ത്താ​യാ​ണ് മൈേ​ക്രാ ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന​ത്. ചി​പ്പി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ എ​ത്ര ത​വ​ണ ഇ​ന്ധ​നം നിറക്കുന്നു​വെ​ന്ന് ഓ​രോ സ്​​ഥാ​പ​ന​ത്തി​നും വ​ള​രെ കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ചിപ്പിലൂടെ സാ​ധി​ക്കു​ം. അ​ത​നു​സ​രി​ച്ച് സ്​​ഥാ​പ​ന​ത്തിെ​ൻ​റ ചെ​ല​വ് ചു​രു​ക്കാ​നും മാ​ർ​ഗ​മൊ​രു​ങ്ങുന്നുവെന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു ശു​ചി​ത്വ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സ​ഫ​ർ മു​ബാ​റ​ക് അ​ൽ ശാ​ഫി പ​റ​ഞ്ഞു. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​പ​യോ​ഗി​ച്ചാ​ണ് ‘വു​ഖൂ​ദ്–​ഇ’ മൈേ​ക്രാ​ചി​പ്പ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്നത്​. ഓ​രോ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും കീ​ഴി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഇന്ധനം വ​ള​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ൽ ശാ​ഫി വ്യ​ക്ത​മാ​ക്കി. 

പു​തി​യ സം​വി​ധാ​നം സ്​​ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​ന്ധ​നം നിറക്കുന്നത്​ സം​ബ​ന്ധി​ച്ച് അതത്​ വകുപ്പുകളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കഴിയും. നിലവിൽ പല സർക്കാർ വകുപ്പുകളും വാഹനങ്ങളുടെ ഇന്ധനം നിറക്കുന്നത്​ സംബന്ധിച്ച്​ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്​ പേ​പ്പ​ർ കൂ​പ്പ​ൺ അ​യ​ക്കു​ക പോ​ലു​ള്ളവ ചെയ്യുകയാണ്​. ഇത്തരം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും പുതിയ ചിപ്പിലൂടെ കമ്പനികൾക്ക്​ ക​ഴി​യും. ഇ​ന്ധ​ന​ത്തിെ​ൻ​റ ഉ​പ​ഭോ​ഗം ചു​രു​ക്കു​ന്ന​തി​ന് മൈേ​ക്രാ​ചി​പ്പ് ഏ​റെ സ​ഹാ​യി​ക്കും. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഇ​ന്ധ​ന ഉ​പ​ഭോ​ഗം എ​ത്ര​യു​ണ്ടെ​ന്ന് അ​റി​യാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു​വെ​ന്നും അ​ൽ ശാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfuel fillingqatar. gulf news
News Summary - fuel filling-qatar-gulf news
Next Story