സൗഹൃദ സംഗമമായി ലയം സീസൺ 2
text_fieldsമലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ‘ലയം സീസൺ 2’ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലയം സീസൺ 2’ പരിപാടി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. രുചിക്കൂട്ടുകൾക്കപ്പുറം സൗഹൃദവും സ്നേഹവും പങ്കിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമം വനിതകളുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സംഗീതം, വിനോദപരിപാടികൾ, വിവിധ കലാപ്രകടനങ്ങൾ എന്നിവ ചടങ്ങിൽ അരങ്ങേറി.
മലബാർ അടുക്കള ഖത്തർ ചാപ്റ്റർ അഡ്മിൻസ് ഷഹാന ഇല്യാസ്, നസീഹ മജീദ്, സുമയ്യ തസീൻ, നുസ്രത് നജീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

