ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷം
text_fieldsഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫാ. ഗീവര്‍ഗീസ് എബ്രഹാം നിർവഹിക്കുന്നു
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. അല്‍ വക്റയിലെ റോയല്‍ പാലസ് ഹോട്ടൽ ഹാളില്‍ നടന്ന പരിപാടി ദോഹ മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍ ഗീവര്‍ഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡന്റ് സുരേഷ് കരിയാട് ഓണസന്ദേശം നൽകി. ഫോട്ടാ പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ചു. തോമസ് കുര്യന് നെടുംതറയില്‍ സ്വാഗതവും ജനറൽ സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി. എബ്രഹാം ആശംസകള്‍ അറിയിച്ചു.
25 വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഫോട്ടാ അംഗങ്ങളായ റിജോ മാത്യൂസ്, ജോര്‍ജ് എം. പീറ്റര്‍, ഷിബു തേന്മഠം, ഒ.കെ. പരുമല, വിജോയ് തോമസ്, റെജി ഉമ്മന്‍, സുഭാഷ് കുര്യന്, പ്രമോദ് മാത്യൂസ്, ജോര്‍ജ് തോമസ്, ബ്ലൂമി വര്‍ഗീസ് എന്നിവരെ ആദരിച്ചു.36 വര്‍ഷത്തെ ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല സ്ഥാപക അംഗം എം.ബി. ഐസക്കിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലി തമ്പുരാനെ വരവേല്ക്കല്, വൈവിധ്യമാർന്ന കലാപരിപാടികൾ, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടി. അനീഷ് ജോര്‍ജ് മാത്യു, കുരുവിള കെ. ജോർജ്, അനു എബ്രഹാം, ഗീത ജിജി, ആലിസ് റജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

