Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രണ്ട്സ് ഓഫ് തിരുവല്ല സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഫ്രണ്ട്സ് ഓഫ് തിരുവല്ല സ്വാതന്ത്ര്യദിനാഘോഷം
cancel

ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനാഘോഷം ദോഹയിലെ മോഡേൺ ആർട്ട് സെന്ററിൽ വിപുലമായി സംഘടിപ്പിച്ചു. “സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കാം; അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യക്കായി ഒരുമിച്ച് മുന്നേറാം” എന്ന സന്ദേശത്തോടെയാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്റർ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എം.എഫ് പ്രസിഡന്റ് ഒ.കെ. പരുമല മുഖ്യാതിഥിയായി പങ്കെടുത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ ഓരോ തലമുറയും ഓർക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ വിശദീകരിച്ചു. രക്ഷാധികാരി ജോണ്‍ സി. എബ്രഹാം സംസാരിച്ചു. ചടങ്ങിൽ ഫോട്ടാ ജനറല്‍ സെക്രട്ടറി അനീഷ്‌ ജോര്‍ജ് മാത്യു സ്വാഗതവും ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ ജിജി ജോണ്‍ നന്ദിയും പറഞ്ഞു. സാമുവേല്‍ വര്‍ഗിസ്, ജോര്‍ജ് തോമസ്‌, നിതിന്‍ മാത്യു, എബിന്‍ പയ്യനാട്ടു, അനു എബ്രഹാം എന്നിവര്‍ നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Friends of Thiruvalla Independence Day Celebration
Next Story