Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ്രണ്ട്സ് ഓഫ് തിരുവല്ല...

ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍ സ്ഥാപക ദിനാഘോഷം

text_fields
bookmark_border
ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍ സ്ഥാപക ദിനാഘോഷം
cancel

ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്റെ (ഫോട്ടാ) യുടെ 23 മത് സ്ഥാപകദിനം തിരുവല്ല വികാസ് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 23 വർഷം മുൻപ് ഖത്തറിൽ ആരംഭിച്ച കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍.

ഖത്തറിലുള്ള തിരുവല്ല താലൂക്ക് നിവാസികളുടെ ഇടയില്‍ സജീവമായി പ്രവർത്തിക്കുന്നതിനൊപ്പം നാട്ടിൽ തിരുവല്ലയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും, വികസന പ്രവർത്തനങ്ങളിലും ആതുര സേവനരംഗങ്ങളിലും കലാകായികരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ് കൂട്ടായ്മ. സ്ഥാപകദിനത്തിൽ വികാസ് സ്കൂളിലെ കുഞ്ഞുങ്ങളുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുകയും അവരോടൊപ്പം മധുരം പങ്കിടുകയും ചെയ്തു.

ഫോട്ടാ രക്ഷാധികാരി കെ.വി. തോമസ്‌ അധ്യക്ഷത വഹിച്ചു. നാട്ടില്‍ തിരിച്ചെത്തിയ മുന്‍കാല ഫോട്ട ഭാരവാഹികളായ മാത്യു വർഗീസ്. ബാബു വർഗീസ്, വർഗീസ് വർഗീസ്, റെജി.കെ ബേബി, ഷാജി തേൻമഠം, സജി ജോൺസൺ, കുരുവിള ജോർജ്, ജോർജ് കെ. തോമസ്, ഷിബു തേൻമഠം, വർക്കി ശാമുവേൽ, അലക്സ് തോമസ് എന്നിവരും വൈ.എം.സി.എ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സാജന്‍ വര്‍ഗിസ്, ഫിനാന്‍സ് സെക്രട്ടറി ജോയ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് ലതാ രാജേഷ്‌ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamqatar​Friends Association of ThiruvallaFoundation Day Celebration
News Summary - Friends of Thiruvalla Association Foundation Day Celebration
Next Story