ഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിങ്ങിന് പുതിയ സാരഥികൾ
text_fieldsഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ
വിങ്ങിന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
ദോഹ: കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) വനിതാ വിങ്ങിന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഫോക് ലേഡി ജനറൽ ബോഡി യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക -കലാ പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരിയായി രശ്മി ശരത്, പ്രസിഡന്റായി ദീപ്തി രൂപേഷ്, ജനറൽ സെക്രട്ടറിയായി റംല ബഷീർ എന്നിവരെ തിരഞ്ഞെടുത്തു. സീനത് അഷ്റഫ് ആണ് ട്രഷറർ. ഫാസിന ഷഫീഖ്, റംല മുഹമ്മദ് അലി, ഷിൽജിയ റിയാസ്, ഷംലബി സാജിത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും റംല സമദ്, ഫർസാന സമീർ, തസ്നി നസീഫ്, വീണ വിശ്വനാഥ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.സ്മീറ ഷാജു (ജോയന്റ് ട്രഷറർ), സായു സൂരജ് (കൾച്ചറൽ വിങ് കൺവീനർ). എക്സിക്യൂട്ടീവ് അംഗങ്ങൾ: റസിയ അഷ്റഫ്, സമീറ അബ്ദുല്ല, ഫിറൂന സുനിൽ, ആബിദ, അശ്വതി, നസീഹ നല്ലൂർ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

