ഫ്രണ്ട്സ് ഓഫ് കോഴിക്കോട് 'കാൻസർ; ഇരുളും വെളിച്ചവും' പോസ്റ്റർ പ്രകാശനം
text_fieldsഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന 'കാൻസർ; ഇരുളും വെളിച്ചവും' സെമിനാറിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചുവരുന്ന സെമിനാറിന്റെ ഭാഗമായി അടുത്ത വിഷയമായ 'കാൻസർ; ഇരുളും വെളിച്ചവും' എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം എംബസിയുടെ അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹിമാൻ, താഹ മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ദോഹയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സന്നിഹിതരായിരുന്നു.
പ്രശസ്തനായ കാൻസർ രോഗ വിദഗ്ധൻ ഡോ. ഗംഗാധരനാണ് മുഖ്യപ്രഭാഷകൻ. ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ദോഹയിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന ചർച്ചാ ക്ലാസുകളും ഉണ്ടാവും. കാൻസർ രോഗത്തെ പറ്റിയുള്ള ആശങ്കകൾ അകറ്റുവാനും മുൻകരുതൽ എടുക്കുവാനുമുള്ള ഒരവസരം ഖത്തർ പ്രവാസികൾക്ക് ഉണ്ടാക്കുക എന്നതാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നവംബർ 13 വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഐ.സി.സി അശോക ഹാളിലാണ് സെമിനാർ നടക്കുക. ജനങ്ങൾക്ക് ഏറെ ഉപയോഗപ്പെടുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന ഫോക്കിന്റെ പ്രവർത്തനത്തെ പ്രകാശന ചടങ്ങളിൽ പങ്കെടുത്ത അതിഥികൾ അഭിനന്ദിച്ചു. കഴിഞ്ഞ തവണ ഫിലിപ്പ് മമ്പാട് നയിച്ച ലഹരി വിരുദ്ധ സെമിനാറണ് ഫോക്ക് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

