Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​യാ​ഴ്ച ഖ​ത്ത​റി​ന്...

ഈ​യാ​ഴ്ച ഖ​ത്ത​റി​ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
ഈ​യാ​ഴ്ച ഖ​ത്ത​റി​ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ
cancel

ദോ​ഹ: ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഖ​ത്ത​റി​ന് ഈ​യാ​ഴ്ച​യി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ടെ തി​ര​ക്ക്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് കെ​നി​യ​യെ​യും 12ന് ​റ​ഷ്യ​യെ​യും സ്വ​ന്തം മ​ണ്ണി​ൽ നേ​രി​ടും.

അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 6.15നാ​ണ് മ​ത്സ​ര​ങ്ങ​ൾ. 2026 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് യോ​ഗ്യ​ത നേ​ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഖ​ത്ത​റി​ന്റെ ര​ണ്ടാം റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​ക്ടോ​ബ​ർ-​ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന​ത്.

സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള 26 അം​ഗ ടീ​മി​നെ ​കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സ് പ്ര​ഖ്യാ​പി​ച്ചു. നാ​യ​ക​ൻ ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, അ​ക്രം അ​ഫീ​ഫ്, അ​ൽ മു​ഈ​സ് അ​ലി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രെ​ല്ലാം ടീ​മി​ലു​ണ്ട്. കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പും ക​ഴി​ഞ്ഞു​ള്ള ഖ​ത്ത​റി​ന്റെ ആ​ദ്യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കൂ​ടി​യാ​ണ് തു​ട​ക്ക​മാ​വു​ന്ന​ത്. ലോ​ക​ക​പ്പി​നും 2027 ഏ​ഷ്യ​ൻ ക​പ്പി​നു​മു​ള്ള യോ​ഗ്യ​ത റൗ​ണ്ടി​ലെ ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം ന​വം​ബ​ർ 16നാ​ണ്. അ​ഫ്ഗാ​നി​സ്താ​നോ മം​ഗോ​ളി​യ​യോ ആ​കും എ​തി​രാ​ളി​ക​ൾ. 21ന് ​ഇ​ന്ത്യ​ക്കെ​തി​രെ ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലാ​ണ് ഖ​ത്ത​റി​ന്റെ ര​ണ്ടാം അ​ങ്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FriendlyWeekmatchQatar
News Summary - Friendly-matches-Qatar-this-week
Next Story