ജുമുഅ: പള്ളികൾ രണ്ടാംബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രം തുറക്കും
text_fieldsഎജുക്കേഷൻ സിറ്റിയിലെ വിമാനത്തിെൻറ മാതൃകയിലുള്ള പള്ളി
രാത്രിനമസ്കാരം ഖിയാമുല്ലൈൽ, ഇഅ്തികാഫ് എന്നിവ പള്ളികളിൽ അനുവദിക്കില്ല
ദോഹ: ഇന്നു മുതൽ ഖത്തറിലെ പള്ളികളിൽ ജുമുഅയുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പള്ളികളും ജുമുഅക്ക് രണ്ടാംബാങ്ക് വിളിക്കുന്നതിെൻറ 10 മിനിറ്റിന് മുമ്പ് മാത്രമെ തുറക്കൂ. ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയം അറിയിച്ചതാണിത്. ഔഖാഫിെൻറ പള്ളി പരിപാലന വകുപ്പാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇമാമുമാർക്കും മുഅദ്ദിൻമാർക്കും സർക്കുലർ ലഭിച്ചിട്ടുണ്ട്. നിലവിൽ എല്ലാ പള്ളികളും അഞ്ചുനേരത്തെ നമസ്കാരത്തിനും ജുമുഅക്കും തുറക്കുന്നുണ്ട്.
എന്നാൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഇല്ല. 12 വയസ്സിന് താഴെയുള്ളവരെ പള്ളികളിൽ കൊണ്ടുവരരുത്. പള്ളികൾക്ക് അകത്തും പുറത്തും ഭക്ഷണമോ വെള്ളമോ വിതരണം ചെയ്യാൻ പാടില്ല. ആൾക്കൂട്ടങ്ങൾ ഉള്ള ഇഫ്താർ മേശകളോ മറ്റ് സൗകര്യങ്ങളോ പള്ളികളിലോ പുറത്തോ ഒരുക്കാൻ പാടില്ല. രാത്രിനമസ്കാരമായ ഖിയാമുല്ലൈൽ, ഭജനമിരിക്കൽ (ഇഅ്തികാഫ്) എന്നിവ പള്ളികളിൽ അനുവദിക്കില്ല. അനുവദിച്ച ആളുകളായാലോ നമസ്കാരം തുടങ്ങുന്നതിന് മുേമ്പാ നമസ്കാരഹാളുകളുടെ വാതിലുകൾ അടച്ചിടും. നമസ്കാരപ്പായകൾ, ഖുർആൻ എന്നിവ പള്ളികളിൽ വെച്ചുപോകരുത്.
പള്ളികളിലെ അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും ടോയ്ലറ്റുകളും തുറക്കില്ല. പള്ളികളിലേക്ക് വരുന്നവർ സ്വന്തമായി നമസ്കാരപടം കൊണ്ടുവരണം. ബാങ്ക് വിളിച്ചുകഴിഞ്ഞ് എല്ലാപള്ളികളിലും അഞ്ചുമിനിറ്റിനുള്ളിൽ മറ്റ് നമസ്കാരങ്ങൾ നടക്കും. നമസ്കാരം കഴിഞ്ഞ് അഞ്ചുമിനിറ്റുകൾക്ക് ശേഷം അടക്കുകയും ചെയ്യുന്നുണ്ട്. വനിതകൾക്കുള്ള പ്രാർഥന ഇടങ്ങൾ, ബാത് റൂം, അംഗശുദ്ധിവരുത്തുന്ന ഇടങ്ങൾ എന്നിവ റമദാനിലും അടച്ചിടുന്നത് തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.