ഫ്രഞ്ച് സ്പെൽ ബീ: ബിർള പബ്ലിക് സ്കൂളിന് നേട്ടം
text_fieldsന്യൂഡൽഹിയിൽ നടന്ന പത്താമത് അന്താരാഷ്ട്ര ഫ്രഞ്ച് സ്പെൽ ബീ മത്സരത്തിൽ മികവു കാട്ടിയ ബിർള പബ്ലിക് സ്കൂൾ വിദ്യാർഥികൾ
ദോഹ: ന്യൂഡൽഹിയിൽ നടന്ന പത്താമത് അന്താരാഷ്ട്ര ഫ്രഞ്ച് സ്പെൽ ബീ മത്സരത്തിൽ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ബിർള പബ്ലിക് സ്കൂൾ ഒന്നും രണ്ടും സ്ഥാനം നേടി. ന്യൂഡൽഹിയിലെ ആർ.കെ. പുരത്തെ ഡൽഹി പബ്ലിക് സ്കൂളിനാണ് ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം. അസോസിയേഷൻ ലെ ഫ്രെഹിന്ദിയാണ് മത്സരം സംഘടിപ്പിച്ചത്.
54 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കടുത്ത പ്രാഥമിക റൗണ്ടിനുശേഷം 72 വിദ്യാർഥികളിൽനിന്ന് 22 പേർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. വിവിധ റൗണ്ടുകളിലെ വിജയികളാണ് ഫൈനലിൽ മാറ്റുരച്ചത്. ബിർള സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അച്വിൻ രവികുമാർ ഒന്നാം സമ്മാനവും ഓവറോൾ വിജയിക്കുള്ള പുരസ്കാരവും നേടി. പൂജ വിനീഷ് പിള്ളക്കാണ് രണ്ടാം സ്ഥാനം. ട്രോഫികൾ, സ്വർണമെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവക്കു പുറമെ ഒന്നാം സ്ഥാനക്കാരന് പാരിസിലേക്ക് സൗജന്യ യാത്രയും സമ്മാനമായി നൽകും.
ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ഏഴാം ക്ലാസിലെ അർഷിത പിള്ളയും അഞ്ചാം ക്ലാസിലെ ഗൗങ്ഗ് യോഗേഷ് മാത്രെയും സ്വർണമെഡൽ നേടി. നാലാം ക്ലാസിലെ തന്മയ റാം മേനോൻ റൗണ്ട് ഒന്നിലെ വിവിധ വിഭാഗങ്ങളിലെ അരങ്ങേറ്റക്കാരിൽ ടോപ്പറായി. ഫ്രഞ്ച് ഭാഷയിൽ വാക്കുകളുടെ സ്പെല്ലിങ് തെറ്റാതെ പറയുകയായിരുന്നു മത്സരം. സ്കൂളിൽ മരിയ ഫെന്റാലിയ ജോസഫിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഡിപ്പാർട്മെന്റിലെ ആരോഗ്യനാഥൻ എബ്രഹാം, ശിരിഷ പട്നായിക് എന്നിവരും വിദ്യാർഥികൾക്ക് പരിശീലനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

