സൗജന്യ യോഗ പരിശീലനവും ആരോഗ്യ മോട്ടിവേഷൻ ക്ലാസും
text_fieldsബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച സൗജന്യ യോഗ പരിശീലന പരിപാടിയിൽനിന്ന്
ദോഹ: പുതുവർഷത്തോടനുബന്ധിച്ച് ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ (ബി.പി.എ.ക്യു) സംഘടിപ്പിച്ച സൗജന്യ യോഗ പരിശീലനവും ആരോഗ്യ മോട്ടിവേഷൻ ക്ലാസും വക്റയിലെ അൽ ജുനൂബ് സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
ചടങ്ങിൽ ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറിന്റെ സ്പോർട്സ് വിങ് എന്ന കൂട്ടായ്മയുടെ പുതിയ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പോർട്സ് വിങ്ങിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
യോഗ ആൻഡ് ആരോഗ്യ മോട്ടിവേഷൻ ക്ലാസിൽ നാഷനൽ ഗോൾഡ് മെഡലിസ്റ്റ് സി.കെ. സഈദ് സൽമാൻ, വെൽനെസ് ആൻഡ് എംപവർമെന്റ് കോച്ച് ആയിഷ ഷഹീന എന്നിവർ സംസാരിച്ചു.
യോഗ പരിശീലനവും ആരോഗ്യ ബോധവത്കരണ ക്ലാസും പരിപാടിയിൽ പങ്കെടുത്തവർക്കിടയിൽ വലിയ പ്രചോദനമായി. പരിപാടിയിൽ ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് റഈസ്, സെക്രട്ടറി താജു, ട്രഷറർ റഊഫ് എന്നിവർ സംസാരിച്ചു.
സംഘടനയുടെ ഭാവി പദ്ധതികളും ആരോഗ്യ-കായിക മേഖലകളിലെ പ്രവർത്തനങ്ങളും നേതാക്കൾ വിശദീകരിച്ചു.തുടർ ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ, ഫിറ്റ്നസ്, സ്പോർട്സ് പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗജന്യ ആരോഗ്യ പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 66944022 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

