Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ.​​ഐ.ഐ.സി...

ക്യൂ.​​ഐ.ഐ.സി അംഗങ്ങൾക്ക് റിയാദ മെഡിക്കല്‍ സെന്ററിൽ സൗജന്യനിരക്കിൽ ചികിത്സ

text_fields
bookmark_border
free treatment
cancel
camera_alt

റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റും ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​റും

ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോൾ

ദോ​ഹ: ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​റി​നു കീ​ഴി​ലെ അം​ഗ​ങ്ങ​ൾ​ക്ക് റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഇ​നി ചു​രു​ങ്ങി​യ ചി​ല​വി​ൽ ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു വി​ഭാ​ഗ​വും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​സ് ലാ​ഹി സെ​ന്റ​റി​ന്റെ​യും പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ​യും അം​ഗ​ങ്ങ​ള്‍ക്ക് ഇ​തു​പ്ര​കാ​രം ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ റി​യാ​ദ​യി​ൽ​നി​ന്ന് ല​ഭ്യ​മാ​കും.

ഇ​സ്‌​ലാ​ഹി സെ​ന്റ​റി​നു​വേ​ണ്ടി സെ​ക്ര​ട്ട​റി മു​ജീ​ബു​ര്‍റ​ഹ്‌​മാ​ന്‍ മ​ദ​നി​യും റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​നു​വേ​ണ്ടി റി​യാ​ദ ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജം​ഷീ​ര്‍ ഹം​സ​യും ഒ​പ്പു​വെ​ച്ചു. എ​ല്ലാ​വ​ര്‍ക്കും ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് റി​യാ​ദ ഹെ​ല്‍ത്ത് കെ​യ​ര്‍ എം.​ഡി ജം​ഷീ​ര്‍ ഹം​സ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ- സേ​വ​ന മേ​ഖ​ല​യി​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​മാ​യി റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ മു​ന്നോ​ട്ടു​പോ​വു​മെ​ന്ന് റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ബ്ദു​ല്‍ക​ലാം പ​റ​ഞ്ഞു.

40 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​സ് ലാ​ഹി സെ​ന്റ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തി​യ പ​ദ്ധ​തി നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ന്‍ മ​ദ​നി പ​റ​ഞ്ഞു. അ​ബ്ദു​ര്‍റ​ഹ്‌​മാ​ന്‍ സ​ല​ഫി, നൗ​ഫ​ല്‍ മാ​ഹി, ന​സീ​ര്‍ പാ​നൂ​ര്‍, ഷാ​ഹു​ല്‍ ഹ​മീ​ദ് ന​ന്മ​ണ്ട, മു​ഹ​മ്മ​ദ് ശൗ​ലി, ജാ​സ്മി​ല്‍ നൗ​ഷാ​ദ്, ഷം​ല നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

സി ​റി​ങ് റോ​ഡി​ല്‍ ഹോ​ളി​ഡേ വി​ല്ല സി​ഗ്ന​ലി​നു സ​മീ​പ​മു​ള്ള റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ വെ​ള്ളി​യാ​ഴ്ച​യ​ട​ക്കം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​വ​രെ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്നു. വി​ശാ​ല​മാ​യ കാ​ര്‍പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free treatmenttreatment
News Summary - Free treatment at Reyada Medical Center for QIIC members
Next Story