അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ സൗജന്യ പീഡിയാട്രിക് ക്യാമ്പ്
text_fieldsദോഹ: കുട്ടികളുടെ ആരോഗ്യവും വികാസവും മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ്, ഹഗ് മെഡിക്കൽ സർവിസസുമായി ചേർന്ന് ഫെബ്രുവരി 21ന് ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് ആറു വരെ സൗജന്യ പീഡിയാട്രിക് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സി റിങ് റോഡിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്ക് സൗജന്യമായി പീഡിയാട്രിക് കൺസൽട്ടേഷൻ, ബിഹേവിയറൽ തെറപ്പി, സ്പീച്ച് തെറപ്പി, പഠനവൈകല്യ പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭിക്കും.
ബാല്യാവസ്ഥയിലെ പെരുമാറ്റപരമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് അവബോധന സെഷനുകളും നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ മാർഗനിർദേശം ലഭിക്കുന്നതോടൊപ്പം മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിവരങ്ങളും നൽകും. ക്യാമ്പിലൂടെ കുട്ടികളുടെ ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജസ്വലമാക്കുകയാണ് ലക്ഷ്യമെന്നും എല്ലാ മാതാപിതാക്കളും ഈ അവസരം പൂർണമായി പ്രയോജനപ്പെടുത്തണമെന്നും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിന്റെ 44038777 നമ്പറിൽ ബന്ധപ്പെടണമെന്നും ജനറൽ മാനേജർ ഇക്ബാൽ അബ്ദുല്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

