ഖത്തറിൽ മെട്രോ സൗജന്യ യാത്ര നാളെവരെ
text_fieldsദോഹ: ലോകകപ്പ് കാണികൾക്ക് ഹയ്യാ കാർഡുപയോഗിച്ചുള്ള സൗജന്യ യാത്ര വെള്ളിയാഴ്ചയോടെ അവസാനിക്കുമെന്ന് ഖത്തർ റെയിൽ. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നവംബർ 10 മുതലായിരുന്നു ഹയ്യാ കാർഡ് ഉടമകൾക്ക് ദോഹ മെട്രോ ഉൾപ്പെടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രാസൗകര്യം ഒരുക്കിയത്. ഡിസംബർ 23 വരെയാണ് ഈ സൗകര്യം ലഭ്യമാവുകയെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ശനിയാഴ്ച മുതൽ ട്രാവൽ കാർഡ് വഴിയാവും മെട്രോയിലെ യാത്രയെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 18ന് സമാപിച്ച ലോകകപ്പ് ഫുട്ബാളിൽ വിവിധ സ്റ്റേഡിയങ്ങളിലേക്കും സൂഖ് വാഖിഫ്, ദോഹ കോർണിഷ്, ലുസൈൽ ഉൾപ്പെടെ കേന്ദ്രങ്ങളിലേക്കും യാത്രക്കുള്ള പ്രധാന ആശ്രയവും ദോഹ മെട്രോ ആയിരുന്നു.

