ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം(ഐസിബിഎഫ്) ഖത്തറിലെ കുറ ഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സം ഘടിപ്പിക്കുന്നു. മാർച്ച് 22ന് രാവിലെ 7.30 മുതല്‍ 12.30 വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയയ ിലെ ലേബര്‍ സിറ്റിയിലുള്ള ഇമാറ ഹെല്‍ത് കെയര്‍ ക്ലിനിക്കിലാണ് പരിപാടി. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഉദ്ഘാടനം ചെയ്യും. പ്രത്യേക രജിസ്ട്രേഷനില്ലാതെ നേരിട്ട് എത്തി ക്യാമ്പില്‍ പങ്കെടുക്കാം. സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ, ദന്താരോഗ്യ പരിശോധനകള്‍ ഉണ്ടാകും. യോഗ പരിശീലനവും ഉണ്ടാകും.രോഗികള്‍ക്ക് വെല്‍കെയര്‍ ഫാര്‍മസി സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. ഖത്തര്‍ സര്‍വകലാശാല, ഖത്തര്‍ കോളജ് ഓഫ് നോര്‍ത്ത് അറ്റ്ലാൻറിക് എന്നിവയിലെ ഫാര്‍മസി വിദ്യാര്‍ഥികളും പിന്നിലുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് 50ശതമാനം സൗജന്യ നിരക്കില്‍ വിദഗ്ധചികില്‍സ ലഭ്യമാക്കും. ഐസിബിഎഫ് നടത്തുന്ന 37ാമത് മെഡിക്കല്‍ ക്യാമ്പാണിത്.
ഉത്തര കര്‍ണാടക ബലഗ എന്ന പുതിയ സന്നദ്ധ സംഘടനയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 6ന് വൈകിട്ട് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ ഐസിബിഎഫ് ദിനാഘോഷവും മേയ് 3ന് ഏഷ്യന്‍ ടൗണില്‍ തൊഴിലാളി ദിനാഘോഷവും സംഘടിപ്പിക്കും.
ഐസിബിഎഫ് പ്രസിഡൻറ് പി.എന്‍. ബാബുരാജന്, വൈസ് പ്രസിഡൻറ് മഹേഷ് ഗൗഡ, ജന.സെക്രട്ടറി അവിനാഷ് ഗെയ്ക് വാദ്, ജോ.സെക്രട്ടറിമാരായ സന്തോഷ് പിള്ള, ഇമാറ ക്ലിനിക് സിഇഒ അബ്ദുല്‍ ഹക്കിം, സുബ്രഹ്മണ്യ ഹെബ്ബഗെലു, ഉത്തര കര്‍ണാടക ബലഗ പ്രസിഡൻറ് ശശിധര്‍ ഹെബ്ബാള്‍, മുഹമ്മദ് ഫറൂഖ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 4:05 AM GMT Updated On
date_range 2019-03-19T09:35:06+05:30തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന്
text_fieldsNext Story