സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസി.ഐ.സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂനിറ്റുകള്‍ നോവ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ
ദോഹ: സി.ഐ.സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂനിറ്റുകള്‍ നോവ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍, സൗജന്യ ദന്തപരിശോധന, ഡോക്ടര്‍ കണ്സൽേട്ടഷന് തുടങ്ങിയ പാക്കേജ് നൂറിലധികം ആളുകള്‍ പ്രയോജനപ്പെടുത്തി. സി.ഐ.സി സെട്രല്‍ മാര്‍ക്കറ്റ് യൂനിറ്റുകളിലെ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്കി. സാധാരണ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവത്കരണത്തിെൻറ പ്രാധാന്യം വളരെ വലുതാണെന്ന് റയ്യാന്‍ സോണ്‍ ജനറല്‍ സെക്രട്ടറി സുനീര്‍ അഭിപ്രായപ്പെട്ടു. റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം തലവന്‍ സിദ്ദീഖ് വേങ്ങര എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണത്തിെൻറ ഭാഗമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നോവ ഹെല്‍ത്ത് കെയര്‍ തുടര്‍ന്നും സഹകരിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം ഇന്‍ചാര്‍ജ് നസീഫ് മുഹമ്മദ് പറഞ്ഞു.

