ഗ്രാൻഡ്മാൾ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഉപഭോക്താക്കൾക്കായി ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന്
ദോഹ: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, എസ്ഥാൻ മാൾ, വുകൈർ ഉപഭോക്താക്കൾക്കായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് സെന്റർ ,വുകൈറിലെ മെഡിക്കൽ ഡോക്ടർമാരുടെയും മെഡിക്കൽ ജീവനക്കാരും ചേർന്ന് 150 ഓളം ഉപഭോക്താക്കൾക്കായി സൗജന്യ ആരോഗ്യ പരിശോധന നടത്തി.
ആരോഗ്യ ബോധവത്കരണവും, രക്തസമ്മർദ പരിശോധന ,ബോഡി മാസ് ഇൻഡക്സ് ,ഉയരം,തൂക്കം, തുടങ്ങി പരിശോധനകളാണ് മെഡിക്കൽ ചെക്കപ് ക്യാമ്പിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കികൊടുത്തത്. കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സമാന പരിപാടികൾ തുടരുമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

