നടുമുറ്റം ഖത്തർ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
text_fieldsറിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽനിന്ന്
ദോഹ: റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലെ റിയാദ മെഡിക്കല്‍ സെന്ററിലാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ, ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് കൺവീനർ രജനി മൂർത്തി, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം കുൽദീപ് കൗർ, റിയാദ മെഡിക്കല്‍ സെന്റർ ജനറൽ മാനേജർ ജംഷീർ ഹംസ, റിയാദ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.എസ്.സി പ്രതിനിധി വർക്കി ബോബൻ, നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, കൾചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കൾചറൽ ഫോറം പി.ആർ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ ബിസിനസ് സെഷനിൽ സംബന്ധിച്ചു.
സജ്ന സാക്കി, ജംഷീർ ഹംസ, വിനോദ് നായർ, മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി നടുമുറ്റം ഒരുക്കിയ കേക്ക് വേദിയിലുള്ളവർ ചേർന്ന് മുറിച്ച് വിതരണം ചെയ്തു. ഇർഫാൻ യാസീൻ, മൻഹ തഹ്സീർ, റസീന മുസ്തഫ, സബീഹ തുടങ്ങിയവർ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോ. മഞ്ജുനാഥ് ആരോഗ്യബോധവത്കരണ ക്ലാസെടുത്തു.
ഇരുനൂറോളം പേർ മുൻകൂട്ടി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാന്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷനും സ്വീകരിച്ചിരുന്നു. സൗജന്യ രക്തപരിശോധന, കണ്ണുപരിശോധന തുടങ്ങിയവക്കു പുറമെ, ഗൈനക്കോളജി, ഇന്റേണൽ മെഡിസിന്, പീഡിയാട്രീഷ്യൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത നടുമുറ്റം പ്രവർത്തകർക്ക് റിയാദ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡുകൾ കൈമാറി.
നടുമുറ്റം അഡ്മിൻ സെക്രട്ടറി ഫാത്വിമ തസ്നീം, കമ്യൂണിറ്റി സർവിസ് സെക്രട്ടറി സകീന അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ നുഫൈസ, നിത്യ സുബീഷ്, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കദീജാബി നൗഷാദ്, നജ്ല നജീബ്, കെ.സി. സനിയ്യ, മാജിദ മഹ്മൂദ്, ഹസ്ന ഹമീദ്, സുമയ്യ തസീൻ, അജീന അസീം, ശാദിയ ശരീഫ്, ലത കൃഷ്ണ തുടങ്ങിയവരും വിവിധ ഏരിയ പ്രവർത്തകരും നേതൃത്വം നൽകി. സന നസീം പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

