Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ...

ഖ​ത്ത​റി​ൽ കു​തി​പ്പി​ന് തു​ട​ക്കം കു​റി​ച്ച് ഫ്രാ​ൻ​സി​സ്കോ

text_fields
bookmark_border
ഖ​ത്ത​റി​ൽ കു​തി​പ്പി​ന് തു​ട​ക്കം കു​റി​ച്ച് ഫ്രാ​ൻ​സി​സ്കോ
cancel
camera_alt

മോ​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഫ്രാ​ൻ​സി​സ്കോ ബാ​ഗ്നി​യ കി​രീ​ട​വു​മാ​യി

ദോ​ഹ: ഇ​രു​ച​ക്ര​ങ്ങ​ളു​ടെ വേ​ഗ​പ്പോ​രാ​യ മോ​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ​മി​യി​ൽ കി​രീ​ട​മ​ണി​ഞ്ഞ് നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ​കൂ​ടി​യാ​യ ഫ്രാ​ൻ​സി​സ്കോ ബാ​ഗ്നി​യ. ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​നെ തീ​പ്പി​ടി​പ്പി​ച്ച പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 21 ലാ​പ് മ​ത്സ​രം 39.34 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ഡു​കാ​ടി​യു​ടെ ഇ​റ്റാ​ലി​യ​ൻ റൈ​ഡ​റാ​യ ഫ്രാ​ൻ​സി​സ്കോ ഖ​ത്ത​റി​ൽ കി​രീ​ടം ചൂ​ടി​യ​ത്. സീ​സ​ണി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​നാ​ണ് ഖ​ത്ത​റി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പോ​ർ​ചു​ഗ​ൽ ഗ്രാ​ൻ​ഡ്പ്രീ​മി​യി​ൽ ഒ​ന്നാ​മ​തെ​ത്തി കി​രീ​ട​ത്തി​ലേ​ക്ക് കു​തി​പ്പ് തു​ട​ങ്ങി​യ ഫ്രാ​ൻ​സി​സ്കോ ഖ​ത്ത​റി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സീ​സ​ൺ ഖ​ത്ത​റി​ൽ തു​ട​ങ്ങി​യ​പ്പോ​ൾ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്ത​ള്ളി ഡു​കാ​ടി​യി​ലേ​റി അ​​​ദ്ദേ​ഹം കു​തി​പ്പി​ന് തു​ട​ക്കം കു​റി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ, ലു​സൈ​ൽ സ​ർ​ക്യൂ​ട്ടി​ലെ ഫ്ല​ഡ് ലൈ​റ്റി​നു കീ​ഴി​ലാ​യി​രു​ന്നു പോ​രാ​ട്ടം.

ആ​റു ത​വ​ണ മോ​ട്ടോ ജി.​പി ജേ​താ​വാ​യ സ്‍പെ​യി​നി​ന്റെ മാ​ർ​ക് മാ​ർ​ക്വേ​സ് നാ​ലാം സ്ഥാ​ന​ത്താ​യി. റെ​ഡ്ബു​ളി​ന്റെ ബ്രാ​ഡ് ബി​ൻ​ഡ​ർ ര​ണ്ടും ​പ്രി​മ പ്ര​മാ​കി​ന്റെ ജോ​ർ​ജ് മാ​ർ​ട്ടി​ൻ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി.


മോ​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രീ ​റേ​സി​ൽ നി​ന്ന്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohamotorcycle racer
News Summary - Francisco on jump start in Qatar
Next Story