ദോഹ: ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഫ്രഞ്ച് വിദേശകാര്യമന്ത ്രി ഴാങ് യൂവെസ് ലെ ഡ്രിയാനുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉ ഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം വിവിധ മേഖലകളിലെ സഹകരണം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും പൊതുപ്രാധാന്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപ്രധാന ചർച്ച ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഫെബ്രുവരിയിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള തന്തപ്രധാനമായ മേഖലകളിൽ ചർച്ച ആരംഭിക്കുന്നത് പ്രഖ്യാപിച്ചത്. പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, കായികം, സാമ്പത്തികം, നിക്ഷേപം, ഭീകരതെക്കിതായ പോരാട്ടം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തിയാണ് തന്തപ്രധാന ചർച്ച. ഫ്രഞ്ച് റിപബ്ലിക് സെനറ്റ് പ്രസിഡൻറ് ജെറാഡ് ലാഷറുമായും സെനറ്റ് അംഗങ്ങളുമായും ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.