കോവിഡിെൻറ രണ്ടാംവരവ് തടയൽ; നാലുഘട്ട നിയന്ത്രണം, അവസാനം സമ്പൂർണ അടച്ചുപൂട്ടൽ
text_fieldsദോഹ: കോവിഡിെൻറ രണ്ടാംവരവ് തടയാൻ രാജ്യത്ത് നടപ്പാക്കുക നാലുഘട്ട നിയന്ത്രണം. മൂന്നുഘട്ടങ്ങൾ നടപ്പിൽ വരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോഗത്തിെൻറ വർധന നിരീക്ഷിച്ചാണ് നാലുഘട്ടത്തിലുള്ള വിവിധ നിയന്ത്രണം നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ ആദ്യഘട്ട നിയന്ത്രണം നടപ്പായി.
കോവിഡിെൻറ രണ്ടാം വരവുണ്ടായതിനെ തുടർന്നാണിത്. കോവിഡ് 19 ദേശീയ പ്രതിരോധപദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചതാണ് ഇക്കാര്യം. ദിേനനയുള്ള പുതിയ കോവിഡ് രോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരും കൂടിവരുകയാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണം. ഇത് മഹാമാരിയുടെ രണ്ടാംവരവിെൻറ ആദ്യസൂചനയാണ്.
വ്യാഴാഴ്ച നിലവിൽവന്ന നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾെപ്പടുന്നവ. രോഗം പടരാൻ കൂടുതൽ സാധ്യതയുള്ള മേഖലകളിലാണ് നിയന്ത്രണം വന്നത്. അടുത്തഘട്ടത്തിൽ രോഗഭീഷണി കുറവുള്ള പ്രവർത്തനങ്ങളിലാണ് നിയന്ത്രണം വരുത്തുക.
മൂന്നാം ഘട്ടത്തിൽ മറ്റു പ്രവർത്തനങ്ങളിലും നിയന്ത്രണം വരും. എന്നിട്ടും രോഗം നിയന്ത്രിക്കാനായിെല്ലങ്കിൽ നാലാം ഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലും വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.