Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രി​ട്ട​നി​ൽ നി​ന്ന്...

ബ്രി​ട്ട​നി​ൽ നി​ന്ന് നാ​ല് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി ഖ​ത്ത​റി​ൽ

text_fields
bookmark_border
ബ്രി​ട്ട​നി​ൽ നി​ന്ന് നാ​ല് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി ഖ​ത്ത​റി​ൽ
cancel
camera_alt

ടൈ​ഫൂ​ൺ വി​മാ​നം

ദോ​ഹ: ശ​നി​യാ​ഴ്ച​യും ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണം. അ​യ​ൽ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ച്ച​തി​ന് പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​ഷ​സ്കി​യാ​ൻ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​തി​നു പി​ന്ന​ലെ​യാ​ണ് ഖ​ത്ത​റി​നു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തുടർന്ന് ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​യും ഖ​ത്ത​ർ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു.

ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന് ബ്രി​ട്ട​നി​ൽ നി​ന്ന് നാ​ല് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി ഖ​ത്ത​റി​ൽ എ​ത്തി. ഖ​ത്ത​ർ -യു.​കെ ജോ​യ​ന്റ് ടൈ​ഫൂ​ൺ സ്ക്വാ​ഡ്ര​ൺ ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​യ​ൽ എ​യ​ർ ഫോ​ഴ്‌​സി​ന്റെ 4 ടൈ​ഫൂ​ൺ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ത്തി​യ​ത്. മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 4 ടൈ​ഫൂ​ൺ വി​മാ​ന​ങ്ങ​ൾ കൂ​ടി ഖ​ത്ത​റി​ലേ​ക്ക് അ​യ​ക്കാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​ത്.

ദോ​ഹ​യി​ലേ​ക്കു​ള്ള വ്യോ​മ​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നു. പ​രി​മി​ത​മാ​യ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കും എ​യ​ർ കാ​ർ​ഗോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ശാ​ന്ത​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. പൊ​തു​മേ​ഖ​ല​യി​ലെ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​വും സ്കൂ​ൾ -യൂ​ണി​വേ​ഴ്സി​റ്റി ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്.

റോ​ഡു​ക​ളി​ലും പൊ​തു​ഗാ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും പ​തി​വ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പൊ​തു​പ​രി​പാ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Four more fighter jets from Britain arrive in Qatar
Next Story