പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടനിൽനിന്ന് നാല് യുദ്ധവിമാനങ്ങൾ
text_fieldsദോഹ: ആക്രമണങ്ങൾക്കെതിരെ ഖത്തറിന്റെ പ്രതിരോധം ശക്തമാക്കുന്നതിന് ബ്രിട്ടനിൽ നിന്ന് നാല് യുദ്ധവിമാനങ്ങൾ കൂടി എത്തുന്നു. റോയൽ എയർ ഫോഴ്സിന്റെ നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി ഖത്തറിലേക്ക് അയക്കുന്നതായി യു.കെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ -യു.കെ ജോയന്റ് ടൈഫൂൺ സ്ക്വാഡ്രൺ കരാറിന്റെ അടിസ്ഥാനത്തിലാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ സ്ക്വാഡ്രണിലുള്ള വിമാനങ്ങൾക്ക് പുറമെയാണ് നാലെണ്ണം കൂടി അയക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ അയക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടത്.ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ ടൈഫൂൺ വിമാനം കഴിഞ്ഞ ദിവസം വെടിവെച്ചിട്ടിരുന്നു. കൂടുതൽ യുദ്ധവിമാനങ്ങൾ എത്തുന്നതോടെ ഖത്തറിന്റെ വ്യോമ പ്രതിരോധനത്തിന് ഇത് കൂടുതൽ കരുത്തേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

