പൊഡാർ പേൾ സ്കൂൾ സ്ഥാപക പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകി
text_fieldsപൊഡാർ പേൾ സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ മഞ്ജരി റിക്രിവാളിന് നൽകിയ യാത്രയയപ്പ്
ദോഹ: ദോഹയിലെ ഉന്നത വിദ്യാലയങ്ങളിലൊന്നായ പൊഡാർ പേൾ സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ മഞ്ജരി റിക്രിവാളിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ്, ഡയറക്ടർ, ഉന്നത നേതൃനിര, അധ്യാപക -അനധ്യാപക ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടക്കം മുതൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സ്കൂളിനെ നിലവിലെ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്തതിൽ മഞ്ജരി റിക്രിവാളിന്റെ കഴിവും കഠിനാധ്വാനവും സ്ഥിരോത്സാഹവും നല്ല പങ്കുവഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ചവർ ചൂണ്ടിക്കാട്ടി. ഇതിന് സ്കൂൾ മാനേജ്മെന്റ് അവരെ ആദരിച്ചു. പ്രസിഡന്റ് സാം മാത്യു പുതുതായി നിയമിതനായ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗളിനെ പരിചയപ്പെടുത്തി. ഡോ. മനീഷ് ഇന്ത്യയിലും പശ്ചിമേഷ്യയിലും പ്രിൻസിപ്പൽ തലത്തിലും മറ്റ് ഉന്നത സ്ഥാനങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെയായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചടങ്ങിൽ ഭരണസമിതി അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, വിശിഷ്ടാതിഥികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സാമൂഹിക സംഘടനകളിലെയും പ്രമുഖർ എന്നിവർ പങ്കെടുത്തു.

