മംവാഖ് മലപ്പുറവും യുനൈറ്റഡ് എറണാകുളവും കെഎം.സി.സി പാലക്കാടും ക്വാര്‍ട്ടറില്‍
text_fieldsദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് കപ്പിനായുള്ള പത്താമത് ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍െറ പ്രാഥമിക റൗണ്ട് മല്‍സരങ്ങളുടെ അവസാന ദിന മല്‍സരങ്ങള്‍ നടന്നു. ഇതിലെ ആദ്യ മല്‍സരത്തില്‍ മംവാഖ് മലപ്പുറം മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് കെ.എം.സി.സി വയനാടിനെ തകര്‍ത്ത് ഒമ്പത് പോയന്‍റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി കോര്‍ട്ടറില്‍ പ്രവേശിച്ചു.
കെ.എം.സി.സി പാലക്കാടും യുനൈറ്റഡ് എറണാകുളവും മാറ്റുരച്ച അത്യന്തം ആവേശകരമായ രണ്ടാം മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ജോഡി ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ജയിക്കാനുറച്ച് കൃത്യമായ ഗൃഹപാഠം ചെയ്തു കളിക്കളത്തിലിറങ്ങിയ ഇരു ടീമുകളും മനോഹരമായ ഗെയിമാണ് ഗാലറികള്‍ക്കു സമ്മാനിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങള്‍കൊണ്ട് സമ്പന്നമായ ആദൃ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും ഇടവേളക്കു ശേഷം അടവുകളും തന്ത്രങ്ങളും പരിഷ്ക്കരിച്ച് ഇരു ടീമുകളും കടന്നാക്രമണങ്ങള്‍ ശക്തമാക്കി.
അതിനിടെ യുനൈറ്റഡ് സ്റ്റോപ്പര്‍ പാലക്കാടന്‍ മുന്നേറ്റ താരത്തെ പെനാള്‍ട്ടി കോര്‍ട്ടില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി പെനാള്‍ട്ടി വിധിച്ചു. പക്ഷെ പാലക്കാടിനത് മുതലാക്കാനായില്ല. പാലക്കാടിന്‍്റെ അത്യുഗ്രന്‍ ഷോട്ട് യുനൈറ്റഡ് ഗോളി മനോഹരമായി കുത്തിയകറ്റി.
നഷ്ടപ്പെട്ട പെനാള്‍ട്ടിക്കുള്ള പ്രായശ്ചിത്തമെന്നോണമായിരുന്നു പാലക്കാടിന്‍്റെ ആദ്യഗോള്‍ പിറന്നത്. 35-ാം മിനുട്ടില്‍ പാലക്കാടന്‍ മുന്നേറ്റ നിര നടത്തിയ തന്ത്രപരമായൊരു നീക്കത്തിനൊടുവില്‍ 21-ാം നമ്പര്‍ താരം റിയാസ് ഗോള്‍പോസ്റ്റിനു വാരകള്‍ക്കലെനിന്നുതിര്‍ത്ത ഗ്രൗണ്ട്ഷോട്ട് യുനൈറ്റഡ് ഗോളിക്കു ഒന്നും ചെയ്യാനായില്ല. 48-ാം മിനുട്ടില്‍ ഷബീറലിയിലുടെ പാലക്കാട് ലീഡ് വര്‍ധിപ്പിച്ചു.
രണ്ട് ഗോള്‍ വഴങ്ങിയിട്ടും എറണാകുളം തളരാതെ പൊരുതി. ഗോള്‍ മടക്കണമെന്ന വാശിയോടെ തിരിച്ചടിച്ചപ്പോള്‍ 51-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. 17-ാം നമ്പര്‍ താരം ബാബുവിന്‍്റെ സുന്ദരമായൊരു ഹെഡ്ഡറിനു മുന്നില്‍ അത്യുഗ്രന്‍ ഫോമിലായിട്ടും പാലക്കാന്‍ ഗോളി നിഷ്പ്രഭനായി. എറണാകുളത്തിന്‍്റെ രണ്ടാം ഗോള്‍ പിറന്നത് 60-ാം മിനുട്ടിലാണ്.
ഖിഫ് ടൂര്‍ണമെന്‍്റുകളിലെ സുപരിചിത മുഖവും സ്റ്റോപ്പറുമായ അലി നല്‍കിയ കൃതൃമായൊരു പാസിനു ജെയ്സണ്‍ തല വെച്ചുകൊടുക്കുക മാത്രമേ ചെയ്തുള്ളൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.