കെ.ജി. ജോര്‍ജിന്റെ നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു
text_fieldsദോഹ: പ്രശസ്ത സിനിമ സംവിധായകന് കെ.ജി. ജോര്‍ജിന്റെ നിര്യാണത്തില്‍ ഫ്രൻഡ്സ് ഓഫ് തിരുവല്ല (ഫോട്ട) അനുശോചിച്ചു.
തിരുവല്ലയെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ കലാകാരനാണ് കെ.ജി. ജോര്‍ജ് എന്ന് ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ പറഞ്ഞു. തിരുവല്ല പബ്ലിക് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പണം സമാഹരിക്കാന്‍ നടത്തിയ കലാപരിപാടികള്‍ക്ക് പ്രമുഖ കലാകാരന്മാരെയും ചലച്ചിത്ര താരങ്ങളെയും എത്തിക്കുന്നതില്‍ ജോര്‍ജ് മുന്‍കൈയെടുത്തതായി അനുസ്മരിച്ചു. കുരുവിള കെ. ജോര്‍ജ്, സജി പൂഴിക്കാലയില്‍, അനീഷ് ജോര്‍ജ് മാത്യു, റജി പി. വര്‍ഗീസ്, ബ്ലൂമി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ജനറൽ സെക്രട്ടറി റജി കെ. ബേബി സ്വാഗതവും തോമസ് കുര്യന് നെടുംതറയില്‍ നന്ദിയും പറഞ്ഞു.

