75ാം ദിന ആഘോഷങ്ങളുമായി ഫോസ ഖത്തർ
text_fieldsദോഹ: ഫാറൂഖ് കോളജിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഖത്തറിലെ ഫാറൂഖ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ ‘ഫോസ ഖത്തർ’75 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു.
ഞായാറാഴ്ച വൈകീട്ട് ഏഴിന് ഫരീജ് നാസറിലെ ബിരിയാണി ഹോം റസ്റ്റാറൻറിൽ ഉദ്ഘാടനം നടക്കും. ഈ കാലയളവിൽ സീനിയേഴ്സ് മീറ്റ്, എജുക്കേഷൻ പ്രോഗ്രാം, മെഡിക്കൽ പ്രോഗ്രാം, കരിയർ മീറ്റ്, ഇഫ്താർ മീറ്റ്, ഈദ്, വിഷു സൗഹൃദസംഗമം തുടങ്ങി വിവിധ ആഘോഷ പരിപാടികൾ മേയ് 12ന് വിപുലമായ സംഗീത പരിപാടിയോടെ സമാപിക്കും.
ഫോസ ഖത്തർ പ്രസിഡന്റ് അസ്കർ റഹിമാൻ, സെക്രട്ടറി അജ്മൽ ബക്കർ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് തിരുത്തിയാട്, ജനറൽ കൺവീനർ അഡ്വ. മുഹമദ് ഇഖ്ബാൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫോൺ: 97455509834, 6693 4114.

