‘ഫോസ’ പ്ലാറ്റിനം ജൂബിലിആഘോഷങ്ങൾക്ക് തുടക്കം
text_fieldsഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഫോസ അംഗങ്ങൾ ഒത്തുചേർന്നപ്പോൾ
ദോഹ: മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണായകമായി ഫാറൂഖ് കോളജിന്റെ 75ാം വാർഷിക ആഘോഷം ഖത്തറിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുന്നു. പൂർവ വിദ്യാർഥി സംഘടനയായ ‘ഫോസ’യുടെ ഖത്തർ ചാപ്റ്റർ നേതൃത്വത്തിലെ പരിപാടികൾക്ക് ദോഹയിൽ തുടക്കമായി. 75 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.
ഫോസ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അസ്കർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ദോഹയിലെ ഏറ്റവും സീനിയറായ പൂർവ വിദ്യാർഥി എൻജിനീയർ ഷാഹുൽ ഹമീദ് കാസർകോട് ഉദ്ഘാടനം നിർവഹിച്ചു. ഫോസ സെൻട്രൽ കമ്മിറ്റി ട്രഷറർ ഹസ്സൻ കോയ മുഖ്യാതിഥിയായിരുന്നു. 75 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുന്നതിനുള്ള വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. കമ്മിറ്റിയുടെ പ്രഖ്യാപനം പ്രസിഡന്റ് അസ്കർ റഹിമാൻ നിർവഹിച്ചു.
ചെയർമാനായി മശ്ഹൂദ് തിരുത്തിയാടിനെയും ജനറൽ കൺവീനറായി അഡ്വ. ഇഖ്ബാലിനെയും തെരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി താജ് ഷൗക്കത്തലിയെയും രക്ഷാധികരികളായി അസീസ് അക്കര, എസ്.എ.എം. ബഷീർ, ജാഫർ ബലാക്കില, അബൂതയ്യിബ് എം.വി. എന്നിവരെയും തെരഞ്ഞെടുത്തു. ആഘോഷങ്ങളുടെ സമാപനം മേയ് 12ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി ഫോസ്റ്റാൾജിയ പ്രോഗ്രാം പ്രഖ്യാപനം സമാപന പരിപാടി ചെയർമാൻ അഫ്താബ് കൊളക്കാടൻ നിർവഹിച്ചു. ഫോസ ജനറൽ സെക്രട്ടറി അജ്മൽ ബക്കർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അഡ്വ. ഇഖ്ബാൽ നന്ദിയും പ്രകാശിപ്പിച്ചു.

