റിയൽ എസ്റ്റേറ്റ് മേഖലയുടെ സാധ്യതകളുമായി ഫോറം
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയം റിയൽ എസ്റ്റേറ്റ് ഫോറം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ
സംഘാടകസമിതി വൈസ് ചെയർമാൻ അഹമ്മദ് അൽ ഇമാദി സംസാരിക്കുന്നു
ദോഹ: റിയൽ എസ്റ്റേറ്റ് മേഖലയുടെ നൂതന സാധ്യതകളും നിക്ഷേപ അവസരങ്ങളുമായി പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ജൂൺ നാലിനും അഞ്ചിനുമായി നടക്കുന്ന ഫോറത്തിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി രക്ഷാകർതൃത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500ഓളം പേർ ഫോറത്തിൽ പങ്കെടുക്കും. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ വിശദീകരിക്കുന്ന പരിപാടിക്ക് ഷെറാട്ടണ്‍ ഹോട്ടല്‍ വേദിയാകും.
‘സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനും മികച്ച ജീവിത ഗുണനിലവാരത്തിനുമായുള്ള വ്യവസ്ഥകളും നിയമങ്ങളും’ എന്ന തലക്കെട്ടിലാണ് ഫോറം. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ 11 സെഷനുകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരായ 35 പേർ സംവദിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ അവസരങ്ങള്‍, നിയമനിര്‍മാണങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാവി, പ്രധാന പദ്ധതികള്‍, നിയമനിര്‍മാണങ്ങളും വ്യവസ്ഥകളും റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടാക്കുന്ന സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ സംബന്ധിച്ചാണ് ഫോറം ചര്‍ച്ച ചെയ്യുക. മന്ത്രിമാര്‍, വിവിധ മന്ത്രാലയങ്ങള്‍, പ്രാദേശിക, മേഖലാ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍, ബിസിനസ് പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ ഫോറത്തില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

