ഫോർമുല വൺ: ഹാമിൽട്ടൻ ജേതാവ്
text_fieldsഖത്തർ ഗ്രാൻഡ്പ്രീ ഫോർമുല വൺ കിരീടവുമായി ഹാമിൽട്ടൻ
ദോഹ: ഖത്തർ വേദിയായ പ്രഥമ ഫോർമുല വൺ ഗ്രാൻഡ്പ്രീയുടെ വേഗപ്പോരിനൊടുവിൽ മേഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൻ ജേതാവായി. പോൾ പൊസിഷനിൽ ഒന്നാം സ്ഥാനക്കാരാനായി ട്രാക്കിലിറങ്ങിയ ഹാമിൽട്ടൻ ജയത്തോടെ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള റെഡ്ബുളിെൻറ മാക്സ് വെസ്താപ്പനുമായി ലീഡ് വ്യത്യാസം കുറച്ചു. ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ടിൽ നടന്ന മത്സരത്തിൽ ഏഴാം പൊസിഷനിലായിരുന്നു വെസ്താപ്പൻ കാർ സ്റ്റാർട്ട് ചെയ്തത്. നേരത്തേ, ക്വാളിഫയിങ് റേസിലെ ഫൗളിെൻറ പേരിൽ അഞ്ച് പൊസിഷൻ പെനാൽറ്റി വിധിച്ച വെസ്താപ്പൻ രണ്ടിൽനിന്നും ഏഴാം സ്ഥാനക്കാരനായാണ് ട്രാക്കിലിറങ്ങിയത്. എന്നാൽ, വാശിയേറിയ പോരാട്ടത്തിൽ താരം രണ്ടാമനായി ഫിനിഷ് ചെയ്തു. എങ്കിലും കിരീടപോരാട്ടത്തിൽ വെസ്താപ്പനാണ് (351.5പോയൻറ്) ഒന്നാമത്. ഖത്തറിൽ ചാമ്പ്യനായ ഹാമിൽട്ടൻ 343.5 പോയൻറുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇരുവരും തമ്മിലെ പോയൻറ് വ്യത്യാസം എട്ടായി കുറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

