ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു
text_fieldsദോഹ: ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദീവാനെ അമീരി മരണവാര്‍ത്ത ഒൗദ്യോഗികമായി പുറത്തു വിട്ടത്. 1972 ഫെബ്രുവരി 22നാണ് ഖത്തര്‍ അമീറായി അദ്ദേഹം സ്ഥാനമേറ്റത്. 1995 ജൂണ്‍ 27ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരം ഏറ്റെടുക്കുന്നത് വരെ 23 വര്‍ഷം രാജ്യത്തിന്‍െറ അമീറായിരുന്നു. ഖത്തറിനെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കാണ് ശൈഖ് ഖലീഫ വഹിച്ചത്.
1932ല്‍ റയ്യാനിലാണ് അദ്ദേഹത്തിന്‍െറ ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ശൈഖ് ഖലീഫ അധികാര പദവിയിലത്തെുന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി അമീറായി നിശ്ചയിക്കപ്പെട്ടു. 1960 ഒക്ടോബര്‍ 24ന് കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ ധനകാര്യ വകുപ്പ് മന്ത്രിയായും പ്രധാനമന്ത്രിയായും ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്.
1972ല്‍ അന്നത്തെ അമീറായിരുന്ന അഹ്മദ് ബിന്‍ അലി ആല്‍ഥാനിയില്‍ നിന്ന് അധികാരം ഏറ്റെടുത്ത് അമീറായി നിശ്ചയിക്കപ്പെടുകയായിരുന്നു. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പിതാവും ശൈഖ ഐഷ ബിന്‍ത് ഖലീഫ അല്‍സുവൈദി മാതാവുമാണ്.
ഭാര്യമാര്‍: ശൈഖ അംന ബിന്‍ത് ഹസന്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, ശൈഖ ആയിഷ ബിന്‍ത് ഹമദ് അല്‍അത്വിയ്യ, ശൈഖ റൗദ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൈഖ മൗസ ബിന്‍ത് അലി ബിന്‍ സൗദ് ആല്‍ഥാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
