മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണം; സ്പെയിൻ രാജാവും വിവിധ രാഷ്ട്രത്തലവന്മാരും അനുശോചനം അറിയിച്ചു
text_fieldsദോഹ: മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചാണ് തന്റെയും സ്പെയിൻ ജനതയുടെയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്.
ആധുനിക ഖത്തറിന്റെ ശിൽപ്പിയായി അറിയപ്പെടുന്ന പിതാവ് അമീർ ശൈഖ് ഹമദിന്റെ വിയോഗത്തിൽ, അനുശോചനം അറിയിച്ച് വിവിധ രാഷ്ട്ര നേതാക്കളാണ് ഖത്തർ അമീറിന് സന്ദേശം അയക്കുന്നത്.
നെതർലാൻഡ്സ് രാജാവ് വില്ല്യം അലക്സാണ്ടർ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത് സോട്ടാകിസ്, ഉഗാണ്ട പ്രസിഡന്റ് യോവേരി മുസേവനി എന്നിവരും കഴിഞ്ഞദിവസം ഖത്തർ അമീറിനെ വിളിച്ച് അനുശോചനം അറിയിച്ചു. ദോഹയിലെത്തിയ ദക്ഷിണ സുഡാൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ടുട്ട് ഗാറ്റ്ലുവാക്ക് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ നേരിൽകണ്ട് പ്രസിഡന്റ് സാൽവ കീർ മയാർഡിറ്റിന്റെ അനുശോചന സന്ദേശം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

