മുൻ ചീഫ് ഇലക്ഷൻ കമീഷണർ എസ്.വൈ. ഖുറൈഷി വെള്ളിയാഴ്ച ദോഹയിൽ
text_fieldsദോഹ: മുൻ ഇന്ത്യൻ ചീഫ് ഇലക്ഷൻ കമീഷണർ എസ്.വൈ. ഖുറൈഷിയുമായി ഇന്ത്യൻ പ്രവാസികൾക്ക് സംവാദത്തിന് വേദിയൊരുക്കി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ.വെള്ളിയാഴ്ച വൈകീട്ട് 6.30ന് തുമാമ ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ നടത്തപ്പെടുന്ന എസ്.വൈ. ഖുറൈഷിയുടെ പുതിയ പുസ്തകമായ‘ഡെമോക്രസിസ് ഹർട്ട്ലാൻഡ് ഇൻസൈഡ് ദി ബാറ്റിൽ ഫോർ പവർ ഇൻ ഏഷ്യ’ വിദേശ എഡിഷന്റെ റിലീസിങ് ചടങ്ങിൽ പ്രവാസികൾക്കായി സംവാദത്തിന് വേദി ഒരുക്കും. വേദിയിൽ അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളും പരിചയപ്പെടുത്തും.
പ്രവാസി വോട്ടവകാശത്തെക്കുറിച്ചും പ്രവാസി വോട്ടുകൾ സംരക്ഷിക്കുന്നതിനുള്ള വഴികളെകുറിച്ച് പ്രവാസി സമൂഹത്തിലേക്ക് അറിവ് പകരുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ലീഡേഴ്സ്, പ്രവാസി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ജനറൽ കൺവീനർ ജീസ് ജോസഫ്, സംഘടന ജനറൽ സെക്രട്ടറി ശ്രീജിത് എസ്. നായർ, ഗ്ലോബൽ കമ്മിറ്റി മെംബർ നാസർ വടക്കേക്കാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

