ഇഖ്റ ഖത്തര്‍ ചാപ്റ്റര്‍ രൂപവത്കരണവും സംഗമവും
text_fieldsഇഖ്റ ഖത്തർ ചാപ്റ്റർ അംഗങ്ങൾ
ദോഹ: കോഴിക്കോട് ഇഖ്റ ഹോസ്പിറ്റല്‍ അലുമ്നി ഖത്തര്‍ ചാപ്റ്റര്‍ രൂപവത്കരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ വിവിധ കാലങ്ങളില്‍ ജോലി ചെയ്തവർ ചേർന്നാണ് ചാപ്റ്ററിന് രൂപം നൽകിയത്.
നജ്മ റൊട്ടാന ഹോട്ടല്‍ ടെന്റില്‍ നടന്ന സംഗമത്തിൽ ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ.പി.സി. അന്‍വര്‍ മുഖ്യാതിഥിയായി. ജെ.ഡി.ടി. ഇസ്ലാം സെക്രട്ടറി ഡോ.വി. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍ അധ്യക്ഷതവഹിച്ചു.
കെ. മുഹമ്മദ് നജീബ് പ്രോജക്ട് വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ആഷിദ് സ്വാഗതവും മുഹമ്മദ് റഹീസ് നന്ദിയും പറഞ്ഞു. ഇഖ്റ ഹോസ്പിറ്റല്‍ അലുമ്നി ഖത്തര്‍ അലുമ്നിയുടെ ഭാരവാഹികളായി ഡോ. മസ്ഹര്‍ ഫുആദ് (രക്ഷാധികാരി), മുഹമ്മദ് റഹീസ് (പ്രസി), അബീഷ് ഖാന് (ജന. സെക്ര), അഹമ്മദ് ആഷിദ് (ട്രഷ), ആരിഫ് അഹമ്മദ്, സിറില്‍, നാഫിയ (വൈസ് പ്രസിഡന്റുമാര്‍), നസീബ്, നാജിയ, ജംഷീര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

