ഫോറൻസിക് മെഡിസിൻ കോഴ്സ്: ആഭ്യന്തര മന്ത്രാലയവും വെയ്ൽ കോർണൽ മെഡിസിനും സഹകരിക്കും
text_fieldsഫോറൻസിക് മെഡിസിൻ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട സഹകരണപത്രം ആഭ്യന്തര മന്ത്രാലയം, വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ ഉന്നതർ കൈമാറുന്നു
ദോഹ: ഫോറൻസിക് മെഡിസിൻ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവും വെയ്ൽ കോർണൽ മെഡിസിൻ ഖത്തറും തമ്മിൽ കരാർ ഒപ്പുവെച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ ഫോറൻസിക് മെഡിസിൻ കേന്ദ്രവുമായി സഹകരിച്ചാണ് കോഴ്സ് നടത്തുക.കരാറിൽ പബ്ലിക് സെക്യൂരിറ്റി അസി. ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ സുവൈദി, വെയ്ൽ കോർണർ മെഡിസിൻ -ഖത്തർ ഡീൻ ജാവേദ് ശൈഖ് എന്നിവരാണ് ഒപ്പുവെച്ചത്.
കോളജിലെ ഫാക്കൽറ്റി അംഗങ്ങൾക്ക് ഫോറൻസിക് മെഡിസിൻ കേന്ദ്രത്തിലെ സംഘവുമായി ചേർന്ന് പ്രവർത്തിക്കാനും പരിശീലനം നൽകാനും വിദ്യാഭ്യാസ അവസരത്തിനും കരാർ പ്രയോജനപ്പെടുമെന്ന് മേജർ ജനറൽ അൽ സുവൈദി പറഞ്ഞു.നീതി നടപ്പാക്കുന്നതിലും കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതിലും നീതിപീഠത്തെ സഹായിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥരെ യഥാർഥ കുറ്റവാളികളിലേക്ക് എത്തിക്കുന്നതിലും ഫോറൻസിക് മെഡിസിൻ നിർണായക ഘടകമാണെന്നും അൽ സുവൈദി ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയവുമായി ഫോറൻസിക് മെഡിസിൻ കോഴ്സിലെ കരാറിനെ സ്വാഗതം ചെയ്യുന്നുവെന്നും വിദ്യാർഥികൾക്ക് വിദഗ്ധരുമായും ഡോക്ടർമാരുമായും നേരിട്ട് സംവദിക്കാൻ അവസരം കരാറിലൂടെ ലഭിച്ചിരിക്കുന്നതെന്നും ഡോ. ജാവേദ് ശൈഖ് പറഞ്ഞു.ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനുമായി നേരത്തേ ഫോറൻസിക് മെഡിസിനിൽ ആഭ്യന്തര മന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പ്ലാനിങ് ആൻഡ് ക്വാളിറ്റി ഡിപ്പാർട്മെൻറ് മേധാവി ബ്രിഗേഡിയർ അബ്ദുറഹ്മാൻ മാജിദ് അൽ സുലൈതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.