Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ർ മൈ ​ല​വ്:...

ഫോ​ർ മൈ ​ല​വ്: ഇ​ത്ത​വ​ണ ഖ​ത്ത​റി​ൽ​എത്തു​ന്ന​ത് 10 ഇ​ണ​ക​ളും 5 അ​മ്മ​മാ​രും

text_fields
bookmark_border
ഫോ​ർ മൈ ​ല​വ്: ഇ​ത്ത​വ​ണ ഖ​ത്ത​റി​ൽ​എത്തു​ന്ന​ത് 10 ഇ​ണ​ക​ളും 5 അ​മ്മ​മാ​രും
cancel
camera_alt

റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എം സം​ഘ​ടി​പ്പി​ക്കു​ന്ന 'ഫോ​ർ മൈ ​ല​വ്' സീ​സ​ൺ -6 ന്റെ ​ലോ​ഞ്ചി​ൽ​നി​ന്ന്

ദോ​ഹ: റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എം സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​രി​പാ​ടി​യാ​യ 'ഫോ​ർ മൈ ​ല​വ്' -ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ഖ​ത്ത​റി​ലേ​ക്കെ​ത്തു​ക 10 ഇ​ണ​ക​ളും ഒ​പ്പം അ​ഞ്ച് അ​മ്മ​മാ​രും. ഫോ​ർ മൈ ​ല​വ് പ​രി​പാ​ടി​യു​ടെ ആ​റാ​മ​ത് എ​ഡി​ഷ​ൻ ഒ​മ്പ​തു മു​ത​ൽ 16 വ​രെ ന​ട​ക്കു​മെ​ന്ന് റേ​ഡി​യോ മ​ല​യാ​ളം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ർ​ഹ​രാ​യ 10 പേ​രു​ടെ ഇ​ണ​ക​ളും, ഒ​പ്പം നാ​ട്ടി​ൽ ഒ​റ്റ​ക്ക് ക​ഴി​യു​ന്ന ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ അ​മ്മ​മാ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു പേ​രു​മാ​ണ് ഇ​ത്ത​വ​ണ ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഖ​ത്ത​റി​ൽ എ​ത്തു​ക. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ ഏ​റ​ക്കു​റെ ഒ​റ്റ​ക്ക് ക​ഴി​യു​ന്ന അ​മ്മ​മാ​രെ കൂ​ടി ഫോ​ർ മൈ ​ല​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​ട്ടും ഒ​രി​ക്ക​ൽ പോ​ലും ജീ​വി​ത പ​ങ്കാ​ളി​ക്ക് ത​ങ്ങ​ൾ ജീ​വി​ക്കു​ന്ന പ്ര​വാ​സ നാ​ട് കാ​ണി​ച്ചു കൊ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​രാ​ണ് സൗ​ജ​ന്യ​മാ​യി ഒ​രാ​ഴ്ച ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ക. ഫെ​ബ്രു​വ​രി 10ന് ​ന​ട​ക്കു​ന്ന പൗ​ര സ്വീ​ക​ര​ണ​ത്തി​ൽ പ്ര​മു​ഖ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ 10 ദ​മ്പ​തി​ക​ളെ​യും അ​ഞ്ച് അ​മ്മ​മാ​രെ​യും ആ​ദ​രി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ, ത​ങ്ങ​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രും മ​ക്ക​ളും ജീ​വി​ത​ത്തി​ന്റെ ഏ​റി​യ പ​ങ്കും ചെ​ല​വ​ഴി​ച്ച പ്ര​വാ​സ നാ​ട് നേ​രി​ട്ട് കാ​ണു​ക​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. 2018ൽ 10 ​ഇ​ണ​ക​ൾ​ക്ക് ഖ​ത്ത​റി​ലേ​ക്ക് ത​ങ്ങ​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി ആ​രം​ഭി​ച്ച ഫോ​ർ മൈ ​ല​വ് ഓ​രോ വ​ർ​ഷ​വും ഓ​രോ ദ​മ്പ​തി​മാ​രെ വീ​തം വ​ർ​ധി​പ്പി​ച്ച് 2025 ൽ 14 ​പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യു​ണ്ടാ​യി. റേ​ഡി​യോ മ​ല​യാ​ളം & ക്യു.​എ​ഫ്.​എം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar news Gulf
News Summary - For My Love: 10 couples and 5 mothers arriving in Qatar this summer
Next Story