ഗസ്സയിലെ കുടുംബങ്ങൾക്ക് :ഖത്തർ സാമ്പത്തിക സഹായ വിതരണം തുടങ്ങി
text_fieldsഗസ്സയിലെ കുടുംബങ്ങൾക്കുള്ള ധനസഹായം ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഓഫിസ് വഴി വിതരണം െചയ്യുന്നു
ദോഹ: ഖത്തറിെൻറ മേൽനോട്ടത്തിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെ അർഹരായ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം വിതരണം ആരംഭിച്ചു. ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ സമിതി അധ്യക്ഷൻ അംബാസഡർ മുഹമ്മദ് അൽ ഇമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) സഹകരിച്ച് അർഹരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് 100 ഡോളർ വീതമാണ് സാമ്പത്തിക സഹായം നൽകുന്നത്.
സാമൂഹിക വികസന മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ കീഴിലാണ് സാമ്പത്തിക സഹായ വിതരണമെന്നും അൽ ഇമാദി നേരത്തെ അറിയിച്ചിരുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ ഗുണഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മതിയായ സുരക്ഷാ മുൻകരുതലുകളോടെ ഗസ്സയിലെ ബന്ധപ്പെട്ട സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് പോസ്റ്റ് ബാങ്കിലൂടെയും അതിെൻറ ശാഖകളിലൂടെയുമാണ് പണം വിതരണം ചെയ്യുന്നത്.

