ദോഹയിലും പരിസര പ്രദേശങ്ങളിലും കാല്‍നട പാലങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യം
text_fieldsദോഹ: ഇ-റിങ് റോഡിലെ കാല്‍നടപ്പാലം നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ ദോഹയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി താമസക്കാര്‍ ഈ സൗകര്യം അവരുടെ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത്. അടുത്തിടെ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍, അല്‍തുമാമ സിഗ്നലിനും എയര്‍പോര്‍ട്ട് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന കവലയ്ക്കുമിടയിലെ ഇ-റിങ് റോഡിലെ കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള സ്റ്റീല്‍ പാലത്തിന്‍െറ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2017ലെ രണ്ടാം പാദത്തോടെ പാലത്തിന്‍െറ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് അശ്ഗാല്‍ പ്രതീക്ഷിക്കുന്നത്.
ഡി-റിങ് റോഡിലുള്ള ലുലു ഹൈപര്‍മാര്‍ക്കറ്റിന് സമീപത്തുകൂടി കാല്‍നടപാലം നിര്‍മ്മിക്കണമെന്ന് നിരവധി ആളുകളാണ് ആവശ്യമുന്നയിക്കുന്നത്. മുന്‍താസ, ന്യൂസലത്ത, ബിന്‍ മഹ്മൂദ്, ഫെരീജ് അല്‍ നസര്‍, അല്‍ സദ്ദ്, അല്‍ ഹിലാല്‍ തുടങ്ങിയ ദോഹയുടെ പരിസരപ്രദേശങ്ങളിലുള്ള താമസക്കാരും കച്ചവടക്കാരും തിരക്കേറിയ സി-റിങ്, ഡി-റിങ് റോഡുകളില്‍ കാല്‍നടപാലം വരണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. ആശുപത്രികളുടെയും ക്ളിനിക്കുകളുടെയും പരിസരങ്ങളിലും കാല്‍നട പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.
വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്‍െറ വിവിധഭാഗങ്ങളിലായി 160ഓളം കാല്‍നടപാലങ്ങള്‍ നിര്‍മ്മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തേ അറിയിച്ചിരുന്നു. കാല്‍നടയാത്രക്കാരുടെ സുരക്ഷ പരിഗണിച്ചായിരുന്നു ഈ തീരുമാനം. കാല്‍നട യാത്രക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് നടത്തിയ സര്‍വ്വേയില്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതിന്‍െറയും അവരില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്‍െറയും ആവശ്യകതയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയതോടെയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.