2022 ലോകകപ്പ് വൻ വിജയമാകുമെന്ന് ഉറപ്പ് നൽകുന്നു -ബഹ്റൈൻ ഫുട്ബോൾ തലവൻ
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന മിഡിലീസ്റ്റിെൻറ ആദ്യ ലോകകപ്പ് വൻ വിജയമായിരിക്കുമെന്ന് ഉറപ്പു നൽകുന്നതായി ബഹ്റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അലി ബിൻ ഖലീഫ ആൽഖലീഫ പറഞ്ഞു.
ബഹ്റൈനിലെ മനാമയിൽ സമാപിച്ച ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷെൻറ 27ാമത് കോൺഗ്രസിന് ശേഷം സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷെൻറ സമ്മേളന ദിവസം ലോകകപ്പിലേക്കുള്ള 2022 ദിനമെന്ന കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നുവെന്നും ബഹ്റൈനെ സംബന്ധിച്ച് ഇത് വലിയ അംഗീകാരമാണെന്നും ഖത്തറിലാണെങ്കിലും വരാനിരിക്കുന്ന ലോകകപ്പിൽ ബഹ്റൈന് സന്തോഷിക്കാനും അഭിമാനിക്കാനും വകയുണ്ടെന്നും ഞങ്ങളുടെ കഴിവുകളെ ലോകത്തിന് മുന്നിൽ പ്രകടമാക്കാനുള്ള സുവർണാവസരം കൂടിയാണ് 2022 ലോകകപ്പെന്നും ശൈഖ് ആൽ ഖലീഫ പ്രത്യാശ പ്രകടിപ്പിച്ചു.
സ്വന്തം നാട്ടിലെ ലോകകപ്പ് പോലെയാണ് ഇതിനെ കാണുന്നതെന്നും അത് വിജയമാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം അടിവരയിട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
