ഖിഫ് ഫുട്ബോള്‍: മലപ്പുറം കോഴിക്കോട് തൃശൂര്‍ ടീമുകള്‍ക്ക് വിജയം
text_fieldsദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള പത്താമത് ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍്റിന്‍്റെ ഇന്നലെ നടന്ന പ്രാഥമിക റൗണ്ടിലെ ആദ്യമല്‍സരത്തില്‍ കെ.എം.സി.സി മലപ്പുറം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് യാസ് തൃശൂരിനെ പരാജയപ്പെടുത്തി.
ഉല്‍ഘാടന ദിനത്തിലൊഴുകിയത്തെിയ ആയിരങ്ങളെ സാക്ഷി നിറുത്തി നടന്ന മല്‍സരം ആവേശകരമായിരുന്നു. പഴക്കവും പാരമ്പര്യവുമുള്ള മലപ്പുറത്തിന്‍്റെ കളിയടവുകള്‍ക്കു മുമ്പില്‍ താരതമ്യേനെ നവാഗതരായ യാസ് പലപ്പോഴും പതറി.
ആദൃ പകുതിയുടെ ആറാം മിനുട്ടില്‍ തന്നെ ഗോളടിച്ച് മലപ്പുറം തൃശൂരിനെ ഞെട്ടിച്ചു. കെ.എം.സി.സിയുടെ 11-ാം നമ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സുധീഷിന്‍്റെ ബൂട്ടില്‍നിന്നായിരുന്നു ഗോളിന്‍്റെ പിറവി. തുടര്‍ന്നു സ്കോര്‍ വര്‍ധിപ്പിക്കാന്‍ മലപ്പുറവും ഗോള്‍ വീട്ടാന്‍ തൃശൂരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദൃ പകുതി ഒറ്റ ഗോളില്‍ തന്നെ ഒടുങ്ങി.
രണ്ടാം പകുതി തുടങ്ങിയതു തന്നെ ഗോളെണ്ണം വര്‍ധിപ്പിക്കാനുള്ള മലപ്പുറത്തിന്‍്റെ കൂട്ടാക്രമണത്തോടെയാണ്. മുപ്പത്തിയെട്ടാം മിനുട്ടില്‍ അതിന്‍്റെ ഫലം കണ്ടു.
തൃശൂര്‍ ഗോള്‍മുഖത്ത് ലഭിച്ച ഒരു ഫ്രീ കിക്ക് മലപ്പുറം മനോഹരമായി വലയിലാക്കി. തൃശൂര്‍ ഗോളിക്കു നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
തൃശൂര്‍ പ്രതൃാക്രമണം ശക്തമാക്കിയെങ്കിലും അവരുടെ ഗോള്‍ കീപ്പര്‍ പരിക്കു മൂലം കാവല്‍ജോലി പകരക്കാരനെ ഏല്‍പ്പിച്ച് പിന്‍വാങ്ങിയതോടെ 48-ാം മിനുട്ടില്‍ മലപ്പുറം സ്കോര്‍ മൂന്നാക്കി ഉയര്‍ത്തി. രമേശന്‍ തന്നെയാണ് പിന്നെയും താരമായത്.
രണ്ടാം മല്‍സരത്തില്‍ കെ.എം.സി.സി കോഴക്കോട് കെ.ഒ.എ കണ്ണൂരിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. കോഴിക്കോടിന്‍്റെ മേധാവിത്വം വ്യക്തമായ മല്‍സരത്തില്‍ രിയാസ്, ഫഹദ് തുടങ്ങിയവര്‍ കെ.എം.സി.സിക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ കണ്ണൂരിന്‍്റെ ആശ്വാസ ഗോള്‍ പിറന്നത് 42-ാം മിനുട്ടില്‍ റഈസിന്‍്റെ ബൂട്ടില്‍നിന്നാണ്.
വൃാഴാഴ്ച നടന്ന രണ്ടാം മല്‍സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് സ്കിയ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.