‘കള്‍ച്ചറല്‍ ഫോറം ഫുട്ബാള്‍ ടൂര്‍ണമെന്‍റി’ല്‍ തിരുവമ്പാടി ഫൈനലില്‍
text_fieldsദോഹ: ‘കള്‍ച്ചറല്‍ ഫോറം ഖത്തര്‍’ സംഘടിപ്പിച്ച് വരുന്ന ഒന്നാമത് ഇന്‍്റര്‍ മണ്ഡലം ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ തിരുവമ്പാടി മണ്ഡലം ഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശക്തരായ വടകര മണ്ഡലത്തെ തകര്‍ത്താണ് തിരുവമ്പാടി ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് രാത്രി ഒമ്പതിന് നടക്കുന്ന തിരുവനന്തപുരം,കണ്ണൂര്‍ ജില്ലകളുടെ മത്സര വിജയികളെയാണ് നവംബര്‍ നാലിന് വഖ്റ മെയിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇവര്‍ക്ക് നേരിടേണ്ടത്. ആദ്യാവസാനം ഉദ്യോഗജനകമായ മത്സരത്തില്‍ കളിയുടെ ഗതിക്ക് വിപരീതമായി അമീനിലൂടെ നേടിയ ഗോളിന് തിരുവമ്പാടി മുന്നിലത്തെി . എങ്കിലും ആദ്യ പകുതി മുഴുവന്‍ വടകരക്കായിരുന്നു കളിയില്‍ ആധിപത്യം. പ്രതീക്ഷിച്ചപോലെ ആദ്യ പാതി അവസാനിക്കുന്നതിനു മുമ്പ് സര്‍ജാസിലൂടെ വടകര സമനില പിടിച്ചു.
കളിയുടെ ഗതി അനുകൂലമല്ല എന്ന് മനസ്സിലാക്കിയ തിരുവമ്പാടി മാനേജ്മെന്‍്റ് പരിക്ക് അലട്ടുന്ന തങ്ങളുടെ പ്രഗത്ഭ താരങ്ങളെ കളത്തിലിറക്കാന്‍ നിര്‍ബന്ധിതരായി. സെക്കന്‍്റ് ഹാഫില്‍ ഇറങ്ങിയ സ്റ്റേറ്റ് താരം ജിതിനും യൂണിവേഴ്സല്‍ താരം സഫാഫും ‘കളം അടക്കി’ഭരിച്ചു.
സഫാഫിന്‍്റെ ഒരത്യുഗ്രന്‍ ഷോട്ട് ബാറില്‍ തട്ടി തെറിച്ചത് വടകരക്ക് ആശ്വാസമായി. തുടരെ നടന്ന ആക്രമണത്തിനൊടുവില്‍ സഫാഫിലൂടെ തിരുവമ്പാടി മുന്നില്‍ കടന്നു. സഫാഫിന്‍്റെ നിലം തൊട്ടുള്ള ചാട്ടുളി കണക്കെയുള്ള ഷോര്‍ട് വടകര ഗോള്‍കീപ്പര്‍ ഷബീറിന് സ്പര്‍ശിക്കാന്‍ പോലും ആയില്ല.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ റംഷിയിലൂടെ മൂന്നാമതും വല ചലിപ്പിച്ച് തിരുവമ്പാടി പട്ടിക തികച്ചു.
നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം അഡ്വകറ്റ് പി കെ സകരിയ കളിക്കാരെ പരിചയപ്പെട്ടു, റഹ്മത്തുള്ള കൊണ്ടോട്ടി, യാസിര്‍ എം അബ്ദുല്ലാഹ് , ശിബ്ലി യൂസുഫ് എന്നിവര്‍ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.