Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവക്റ സൂപ്പർ ലീഗ്:...

വക്റ സൂപ്പർ ലീഗ്: തുമാമ ജേതാക്കൾ

text_fields
bookmark_border
വക്റ സൂപ്പർ ലീഗ്: തുമാമ ജേതാക്കൾ
cancel
camera_alt?????? ???? ????? ??? ???????????? ????? ?????? ???? ?????? ???????? ?????????? ?????????? ????? ????????
ദോഹ: യൂത്ത് ഫോറം വക്​റ സോൺ സംഘടിപ്പിച്ച വക്​റ സൂപ്പർ ലീഗ് സെവൻസ് ഫുട്​ബാൾ ടൂർണമ​െൻറിൽ തുമാമ യൂനിറ്റ് ജേതാക്കളായി. വക്​റ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എസ്ദാൻ യൂനിറ്റിനെയാണ്​ തോൽപിച്ചത്​. സെമി ഫൈനൽ മത്സരങ്ങളിൽ സ്​റ്റുഡൻറ്​സ്​ ഇന്ത്യ വക്​റ യൂനിറ്റിനെ തുമാമയും എയർപോർട്ട് യൂനിറ്റിനെ എസ്ദാൻ യൂനിറ്റും തോൽപിച്ചു.
വക്​റ സോണൽ പ്രസിഡൻറ്​ ഉസ്മാൻ പുലാപ്പറ്റയുടെ കിക്കോഫോട്​ കൂടി ആരംഭിച്ച മത്സരങ്ങളിൽ എട്ടോളം ടീമുകൾ പങ്കെടുത്തു. മികച്ച കളിക്കാരനായി തുമാമയുടെ ജംഷീറിനെയും ഗോൾ കീപ്പറായി എസ്ദാൻ യൂണിറ്റിലെ മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേക്കുള്ള പുരസ്കാരം സ്​റ്റുഡൻറ്​സ്​ ഇന്ത്യ വക്​റ കരസ്ഥമാക്കി.
യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡൻറ്​ ഷബീർ ഒതളൂർ ജേതാക്കൾക്ക്​ ട്രോഫി നൽകി. സി.ഐ.സി വക്​റ പ്രതിനിധി അബ്​ദുല്ല, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂട്ടിൽ, വൈസ് പ്രസിഡൻറ്​ ഫൈസൽ, സംഘടന സെക്രട്ടറി മുസ്തഫ, യൂത്ത് ഫോറം ഖത്തർ സ്പോർട്സ് കൺവീനർ ഷഫീഖ് അലി തുടങ്ങിയവർ വിജയികളെ അനുമോദിച്ചു. വക്​റ സോൺ പ്രസിഡൻറ്​ ഉസ്മാൻ, ജനറൽ സെക്രട്ടറി അബ്​ദുൽ ബാസിത്ത്, ജോയിൻറ്​ സെക്രട്ടറി മഖ്‌ബൂൽ, സ്പോർട്സ് കൺവീനർ ഹബീബ്, ഫിനാൻസ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfootball winners Qatar
News Summary - football winners Qatar, Gulf news
Next Story