Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വക്ര ഗാല: മെഡോസ്‌ മെഷാഫിന്‌ കിരീടം

text_fields
bookmark_border
വക്ര ഗാല: മെഡോസ്‌ മെഷാഫിന്‌ കിരീടം
cancel
camera_alt

യൂത്ത് ഫോറം വക്ര സോൺ ഫുട്ബാൾ ചാമ്പ്യന്മാരായ മെഡോസ് മെഷാഫ്

ദോഹ: യൂത്ത് ഫോറം വക്ര സോൺ സംഘടിപ്പിച്ച ഇൻറർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്‍റ് വക്ര ഗാലക്ക്‌ ആവേശകരമായ സമാപനം. വക്ര ശാന്തി സ്കൂളിൽ നടന്ന ടൂർണമെൻറിൽ മെഡോസ്‌ മെഷാഫ്‌ ജേതാക്കളായി. കലാശപ്പോരാട്ടത്തിൽ വുകൈർ വാരിയേഴ്സിനെ 4-1ന്‌ പരാജയപ്പെടുത്തിയാണ് മെഡോസ്‌ മെഷാഫ്‌ കിരീടത്തിൽ മുത്തമിട്ടത്. യൂത്ത് ഫോറം സംഘടന സെക്രട്ടറി ഹബീബ്‌ റഹമാൻ എടയൂർ ടൂർണമെൻറിന് കിക്കോഫ് കുറിച്ചു. ടൂർണമെൻറിലെ മികച്ച കളിക്കാരനായി മെഡോസിന്‍റെ ഹംസയെയും ടോപ് സ്കോററായി സുഹൈലിനെയും മികച്ച ഗോൾകീപ്പറായി മെഡോസിന്‍റെ തന്നെ ആശിഫും തെരഞ്ഞെടുക്കപ്പെട്ടു. മുഅമിൻ ഫാറൂഖ്‌ മത്സരങ്ങൾ നിയന്ത്രിച്ചു. യൂത്ത് ഫോറം മുൻ കേന്ദ്ര വൈസ്‌ പ്രസിഡൻറ് ഉസ്മാൻ പുലാപ്പറ്റ, സോണൽ പ്രസിഡൻറ് ജസീർ സാഗർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സൽമാൻ, സുഹൈൽ, ആദിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - football tournament was organized
Next Story