ഫുട്ബാൾ ടീം പ്രഖ്യാപനവും ജഴ്സി പ്രകാശനവും
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ ഫുട്ബാൾ ടീമിെൻറ ജഴ്സി പ്രകാശനം ചെയ്യുന്നു
ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ നേതൃത്വത്തിൽ ഫുട്ബാൾ ടീം രൂപവത്കരിച്ചു. വെള്ളിയാഴ്ച തൃശ്ശൂർ ആർട്സ് സെൻററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ ടീമിെൻറ ഔദ്യോഗിക ജഴ്സി, ഡബ്ല്യു.എം.സി ഖത്തർ നാഷനൽ കൗൺസിൽ പേട്രൺ കെ.ആർ. ജയരാജ്, സ്പോർട്സ് കോഓഡിനേറ്റർ അനീഷ് ജോസ് എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ ദോഹ അലി, യൂത്ത്ഫോറം കോഓഡിനേറ്റർ അജാസ് അലി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെൻറർ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഓപൺ ഫുട്ബാൾ ടൂർണമെൻറിൽ ഡബ്ല്യു.എം.എഫ് ടീം പങ്കെടുക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ വൈസ് പ്രസിഡൻറ് സുനിൽ മാധവൻ അറിയിച്ചു.
ആക്ടിങ് സെക്രട്ടറി സന്തോഷ് ഇടയത്ത് സ്വാഗതവും ട്രഷറർ പ്രമോദ് വാമദേവൻ നന്ദിയും പറഞ്ഞു.
വനിത ഫോറം കോഓഡിനേറ്റർ അഡ്വ. മഞ്ജുഷ ശ്രീജിത്ത്, വിവിധ ഭാരവാഹികളായ സലീന നഹാസ്, താഹ, നഹാസ്, പ്രീതി രാജു, പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

