ദോഹ: ഏഷ്യൻ കപ്പിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തക ർത്ത് ചരിത്രം സൃഷ്ടിച്ച ഖത്തർ ടീമിന് ഖത്തർ ഫുട്ബോൾ അസോസിയേഷ(ക ്യു എഫ് എ)െൻറ വക ആദരവും വിജയവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിൽ ഖത്തർ ടീം അംഗങ്ങളും ടെക്നിക്കൽ, ഒഫീഷ്യൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഖ ത്തർ ഫുട്ബോൾ അസോസിയേഷനിൽ നിന്നുമുള്ള എക്സിക്യൂട്ടിവ് ഓഫീസ് അംഗങ്ങളും അസോസിയേഷനിലെ വിവിധ വകുപ്പ്, സെക്ഷൻ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഖത്തരി ഫുട്ബോൾ ടീമിനുള്ള അസോസിയേഷെൻറ പരിപൂർണ്ണമായ പിന്തുണയാണ് പ്രൗഢമായ വിജയാ ഘോഷത്തിലൂടെ വെളിപ്പെടുന്നത്. ഏഷ്യൻ കിരീടം നേടിയ ഖത്തരി ടീമിനും ടെക്നിക്കൽ, ഒഫീഷ്യൽ അംഗങ്ങൾക്കും കീരിടനേട്ടത്തിൽ വഹിച്ച പങ്കിനും നന്ദി രേഖപ്പെടുത്തുന്നതായി ക്യു എഫ് എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖ ലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു. വരും ടൂർണമെൻറിലും പൂർണ്ണ വിജയം നേടി ഖത്തർ പതാക പാറി ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വലിയൊരു ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രവർത്തനങ്ങളുടെയും ശ്രമങ്ങളുടെയും ഫലമാണ് ഇത്തരമൊരു മ ഹത്തായ ലക്ഷ്യത്തിലേക്കെത്തിയത്. അസോസിയേഷന് കീഴിലെ ഓരോ വകുപ്പിലെയും ഓരോ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി വ്യക്തമാക്കി.ചരിത്രപരമായ നേട്ടം കൂടുതൽ ഉത്തരവാദിത്തമാണ് ടീമിനും അസോസിയേഷനും മേൽ ഏൽപ്പിച്ചിരിക്കുന്നത്. ലോകത്തിലെ പ്രമുഖ ടൂർണമെൻറുകളാണ് ഖത്തറിന് മുന്നിലുള്ളത്.
ടീം ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസ് സംസാരിച്ചു. താരങ്ങളെല്ലാം വളരെ സന്തോഷത്തിലാണെന്നും ഓരോരുത്തരുടെയും സമർപ്പണമാണ് ടീമിെൻറ വിജയത്തിലെത്തിച്ചതെന്നും ഖത്തരി ഫുട്ബോളിെൻറ ഭാവി നിർണയിക്കുന്നതായിരിക്കും ഈ മഹത്തായ നേട്ടമെന്നും ഹസൻ അൽ ഹൈദൂസ് പറഞ്ഞു.