ദേശീയ ഫുട്ബാൾ ടീമിന് മന്ത്രിസഭയുടെ പ്രശംസ
text_fieldsദോഹ: ഏഷ്യന്‍ കപ്പ് നേടി ചരിത്രം രചിച്ച ഖത്തര്‍ ദേശീയ ടീമിനെ മന്ത്രിസഭ അഭിനന്ദിച്ചു. അമ ീരിദിവാനില് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി അധ്യക്ഷത വഹിച്ചു. ശക്തമായ പ്രകടനമാണ് ചാമ്പ്യന്‍ഷിപ്പിലുടനീളം ടീം കാഴ്ചവെച്ചത്. ടീമിെൻറ ഉന്നതമായ സ്പോര്‍ട്സ്മാന്‍ഷിപ്പിനെയും പ്രശംസിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി ശരിയായ പദ്ധതിയും കാഴ്ചപ്പാടും സ്വീകരിക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ഭരണനേതൃത്വത്തില്‍ മന്ത്രിസഭയുടെ അഭിമാനവും പങ്കുവച്ചു. ഈയൊരു കാഴ്ചപ്പാടാണ് ഏഷ്യന്‍കപ്പിലെ ചരിത്രവിജയത്തില്‍ കലാശിച്ചത്.
ദേശീയ ടീമിെൻറ പരിശീലന ജീവനക്കാരുടെയും ഭരണനിര്‍വഹണ ജീവനക്കാരുടെ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സആദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ത്രിരാഷ്ട്ര ഏഷ്യന്‍ പര്യടനത്തിെൻറ ഫലങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഖത്തറിെൻറ കൊറിയ, ജപ്പാന്, ചൈന രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടം സാധ്യമാക്കാന്‍ അമീറിെൻറ സന്ദര്‍ശനത്തിനായി. അമീറും ഈ രാജ്യങ്ങളുടെ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സഹായകമായി. നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പിടുന്നതിലേക്കും നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.