സൗഹൃദ ഫുട്ബാള്‍ മത്സരം: ടീം മീഡിയ പ്ലസ് ജേതാക്കള്‍
text_fieldsദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ടീം ടൈം ഗ്രൂപ്പും സംയുക്തമ ായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ടീം ടൈമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടീം മീഡിയ പ്ലസ് ജേതാക്കളായി. മമൂറ മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീം മീഡിയ പ്ലസിന് വേണ്ടി സിയാഹുറഹ്മാന്‍, റഷാദ് മുബാറക് എന്നിവര്‍ ഗോളുകള്‍ നേടി. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
ഖത്തറിെൻറ ദേശീയ കായിക ദിനത്തില്‍ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീ ടൈം ഗ്രൂപ് ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ശിബിലിയുടെ നേതൃത്വത്തിെല സംഘം കായികദിനം കൂടുതല്‍ ആകര്‍ഷകമാക്കി. ഷറഫുദ്ദീന് തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, സുരേഷ്, അഫ്സല് കിളയില്‍, ശിഹാബുദ്ദീന്, യൂനുസ് സലീം, ജോജിന്‍ മാത്യു, എം. റമീസ്, സഅദ് അമാനുല്ല, ശഹീന്‍ അഹമ്മദ്, കാജാ ഹുൈസന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
