ഖത്തറിൽ ഫുട്ബോൾ ആവേശം; "ഫൈനൽ വിസിൽ" ആഘോഷ പരിപാടിയുമായി സംസ്കൃതി ഖത്തർ
text_fieldsസംസ്കൃതി ഖത്തർ സംഘടിപ്പിച്ച "ഫൈനൽ വിസിൽ" ഫുട്ബാൾ ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്കൃതി ഖത്തർ "ഫൈനൽ വിസിൽ" ആഘോഷപരിപാടി സംഘടിപ്പിച്ചു. നജ്മയിലെ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ ഫാൻ സോൺ, ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ ടീമുകളുടെ വിശകലനം, ലോകകപ്പിന്റെ ചരിത്രവും ആഗോള പ്രാധാന്യവും ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ സംഘടിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്കൃതി സൗത്ത് സോൺ പ്രസിഡന്റ് റിജോ പരിപാടിയുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ലോകകപ്പിന്റെ ഉത്ഭവം മുതൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായികമേളയായി വളർന്ന ചരിത്രം, 2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പുകൾ, ടീമുകളുടെ നിലവിലെ ഫോം, തന്ത്രപരമായ ശക്തികൾ, ശ്രദ്ധേയരായ താരങ്ങൾ എന്നിവയെ ആസ്പദമാക്കി ഫ്രീലാൻസ് സ്പോർട്സ് ജേർണലിസ്റ്റ് കരുൺ, ഫുട്ബാൾ അനലിസ്റ്റുകളായ ഫത്താഹ്, റിബിൻ എന്നിവർ പങ്കെടുത്ത ടോക്ക് ഷോ ശ്രദ്ധേയമായി.
ലോകകപ്പ് ചരിത്രവും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.പതിറ്റാണ്ടുകളായി ലോകകപ്പിൽ ഇടംപിടിച്ച അവിസ്മരണീയ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഉൾക്കൊള്ളുന്ന മെമ്മറി ഡിസ്പ്ലേയും, ഖത്തർ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഫോട്ടോ ഗാലറിയും പരിപാടിയുടെ മാറ്റുകൂട്ടി. വക്റ യൂണിറ്റ് സെക്രട്ടറി ദിജോയ് സ്വാഗതവും പ്രോഗ്രാം കൺവീനർ മനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

