Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫുട്ബാൾ ഡയറി -...

ഫുട്ബാൾ ഡയറി - നെഞ്ചിടിപ്പ് നിലക്കാത്ത നാളുകൾ...

text_fields
bookmark_border
ഫുട്ബാൾ ഡയറി - നെഞ്ചിടിപ്പ് നിലക്കാത്ത നാളുകൾ...
cancel

നിദ്രയില്ലാത്ത രാപ്പകലുകൾ. ഓർമ്മകളിൽ നിന്നും മാഞ്ഞു പോവാത്ത കാതുകളിലേക്ക് ഇരമ്പിയാർക്കുന്ന കളിയാരവങ്ങൾ... തെരുവുകളിലും മെട്രോയിലും മെട്രോ സ്റ്റേഷനുകളിലും ഫാൻസോണുകളിലും മതിമറന്ന് എല്ലായിടവും ആവേശക്കൊടുമുടിയിൽ.... നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങൾ... മനോഹരമായ തെരുവീഥികൾ.... സുഖമമായ യാത്രാ സംവിധാനങ്ങൾ... എല്ലാവരെയും ആകർഷിക്കും വിധമുള്ള വ്യത്യസ്ത പരിപാടികൾ... മ്യൂസിയങ്ങളും മറ്റും സന്ദർശകരാൽ നിറഞ്ഞ മനോഹരകാഴ്ചകൾ... വൃത്തിയോടെ സൂക്ഷിച്ച തെരുവോരങ്ങൾ..

ആരവങ്ങളെ വാനോളമുയർത്തി നീണ്ട വരികളിൽ മണിക്കൂറുകളോളം കാത്തുനിന്ന്‌ വിജയികൾക്ക് സമ്മാനിക്കുന്ന യഥാർത്ഥ ട്രോഫിക്ക് അരികിൽ നിന്ന് ചിത്രമെടുക്കാനുള്ള ആഗ്രഹം സഫലീകരിച്ചതും ഒരിക്കലും ആരും മറക്കാനിടയില്ല.

വോളന്റീയറിങ് കാത്തിരിക്കുന്നവർക്ക് നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും ദിനങ്ങളായിരുന്നു ലോകകപ്പിനു മുമ്പുള്ള രണ്ടു മാസങ്ങൾ. ചലർക്ക് കിട്ടി. കിട്ടാത്തവരുടെ കാത്തരിപ്പ്..

ഈ ലോകകപ്പിലെ ടിക്കറ്റ് നിരക്കുകളുമായി താരതമ്യം ചെയ്തപ്പോഴാണ് ഖത്തർ എന്ന രാജ്യം നമ്മെ പോലെയുള്ള സാധാരണക്കാർക്ക് എത്രമാത്രം സൗകര്യങ്ങളാണ് ഒരുക്കി വെച്ചിരുന്നത് എന്ന് മനസ്സിലാവാൻ. ഇപ്പോഴത്തെ നിരക്കിന്റെ പത്തു ശതമാനം മാത്രം.

ഓരോ സ്‌റ്റേഡിയങ്ങളിലും മാറി മാറി കളി കണ്ട്, ഫാൻസോണിലെ വളണ്ടിയറിങ്ങും ചെയ്ത് കിലോമീറ്ററുകൾ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ നടന്നു തീർത്ത ദിനങ്ങളെ ഒരിക്കലും ജീവിതത്തിൽ മറക്കില്ല. വിജയികൾക്കൊരുക്കുന്ന പരേഡിൽ പങ്കെടുക്കാൻ കിട്ടിയ അവസരവും അസുലഭ മുഹൂർത്തമായി മനസ്സിൽ തങ്ങി നിൽക്കുന്നു. ഒത്തിരി നല്ല സൗഹൃദങ്ങൾ, ഒരുപാട് രാജ്യങ്ങളിലെ ആളുകളുമായി പരിചയപ്പെടാനുള്ള അവസരങ്ങൾ... എങ്ങനെ മറക്കാനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Football Diary - Days when the heart palpitations wouldn't stop...
Next Story