കോവിഡിനെതിരെ ഫുട്ബാളും ലോകാരോഗ്യ സംഘടനയും
text_fieldsദോഹ: ലോകത്തിൻെറ കോവിഡ് പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഫിഫ അറബ് കപ്പ് വേദിയെ ഉപയോഗപ്പെടുത്തി ഫിഫയും ലോകാരോഗ്യ സംഘടനയും. അറബ് കപ്പിെൻറ വേദികളിലും സമൂഹമാധ്യമങ്ങളിലുമായി 'ACTogether' ഹാഷ്ടാഗുമായാണ് ഖത്തറുമായി ചേർന്ന് പുതുപ്രചാരണത്തിന് തുടക്കം കുറിച്ചത്. കോവിഡ് വാക്സിനേഷൻ, ചികിത്സ, പരിശോധന തുടങ്ങി ലോകത്തിെൻറ കോവിഡ് വിരുദ്ധ പോരാട്ടത്തിൽ അണിചേരാൻ ലോകത്തോട് ആഹ്വാനംചെയ്യുകയാണ് അധികൃതർ.
കോവിഡ് ഭീഷണി രണ്ടുവർഷത്തിലേക്ക് നീങ്ങുേമ്പാഴും ലോകം നേരിടുന്ന മഹാമാരിയുടെ വെല്ലുവിളി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിൽ 750 കോടി ഡോസ് വാക്സിൻ മാത്രമാണ് ലോകത്താകെ കുത്തിവെച്ചത്. ദരിദ്രരാജ്യങ്ങളിൽ 0.6 ശതമാനമാണ് വാക്സിനേഷൻ, 0.4ശതമാനമാണ് ഈ രാജ്യങ്ങളിലെ കോവിഡ് പരിശോധന നിരക്ക്.
എല്ലാവർക്കും കോവിഡിനെതിരായ ചെറുത്ത് നിൽപ് ലഭ്യമാക്കുകയാണ് 'ആക്സസ് ടു കോവിഡ് ടൂൾസ് (ACT)' എന്ന കാമ്പയിൻകൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാവരിലേക്കും വാക്സിനും പരിശോധന കിറ്റും, ചികിത്സ സംവിധാനങ്ങളും എത്തിക്കുകയെന്നതിെൻറ പ്രമേയത്തിലാണ് 'ആക്ടുഗെതർ' എന്ന ഹാഷ്ടാഗ് കാമ്പയിൻ. ഫിഫ അറബ് കപ്പിെൻറ പ്രചാരണത്തിെൻറ കേന്ദ്രമാക്കി മാറ്റുകയാണ് ഫിഫ. മത്സരങ്ങൾക്ക് മുമ്പായി ടീം ക്യാപ്റ്റൻമാർ ഹാഷ്ടാഗ് പിടിച്ചുകൊണ്ട് ഫോട്ടോക്ക് പോസ്ചെയ്തും സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയും, വിവിധ വിഡിയോകൾ പ്രദർശിപ്പിച്ചുമെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിെൻറ കൂട്ടായ്മ ബോധ്യപ്പെടുത്തുന്നു.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ക്ലബ് ലോകകപ്പിലാണ് കാമ്പയിൻ ആദ്യം നടപ്പാക്കിയത്. മഹാമാരിയുടെ ഭീതി ഇനിയും വിട്ടൊഴിയാത്ത സാഹചര്യത്തിൽ അറബ് കപ്പിനെയും പ്രചാരണ പ്ലാറ്റ്ഫോമാക്കി മാറ്റുകയാണ് സംഘാടകർ.
'എല്ലാവരും സുരക്ഷിതരാവുന്നതുവരെ ഒരാളുംതന്നെ സുരക്ഷിതരല്ല. സന്ദേശങ്ങൾ പങ്കുവെച്ചും, പങ്കാളികളായും എല്ലാവർക്കും കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തരവാദിത്തമുണ്ട്. ആരോഗ്യമാണ് പ്രധാനം എന്ന സന്ദേശം ഫുട്ബാളിലൂടെ നൽകുകാണ് ഫിഫ. ലോകാരോഗ്യ സംഘടന, ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുമായി സഹകരിച്ചാണ് ഹാഷ്ടാഗ് കാമ്പയിൻ സജീവമാക്കുന്നത്' -ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

